"പോളിടെക്നിക്ക് പഠിക്കാത്ത കൊണ്ടാവും കോൺഗ്രസ്സിന് യന്ത്രങ്ങളുടെ പ്രവർത്തനം വല്യ ധാരണയില്ലാത്തത്'; വ്യാജ പ്രചാരണത്തിൽ നാണംകെട്ട് കോൺഗ്രസ്



കൊച്ചി> ആലത്തൂർ എംഎൽഎ കെ ഡി പ്രസേനനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട് വെട്ടിലായി കോൺഗ്രസ്. ആലത്തൂരിൽ കലാശക്കൊട്ടിനിടെ യുഡിഎഫ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കുപറ്റിയ എംഎൽഎ കയ്യിൽ ആം റസ്റ്റ് പൗച് ധരിച്ചാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഇതിനിടെ എൽഡിഎഫ് പ്രവർത്തകർ എംഎൽഎയോടൊപ്പം എടുത്ത ഫോട്ടോയിൽ കയ്യിലെ റസ്റ്റ് പൗച്ച്  രണ്ടുകയ്യിലും മാറി മാറിയാണ് ധരിച്ചതെന്ന് കോൺഗ്രസ്  വ്യാപകമായി പ്രചാരിപ്പിച്ചു. എന്നാൽ മൊബൈലിന്റെ ഫ്രണ്ട് ക്യാമറയിലും റിയർ ക്യാമറയിലും ഫോട്ടോ എടുക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യസ്തത കൊണ്ടാണ് ആം റസ്റ്റ് പൗച് കൈകൾ മാറിപോയതായി തോന്നിയതെന്ന് എംഎൽഎ മറുപടി നൽകിയതോടെയാണ് കോൺഗ്രസ് പ്രവർത്തകർക്ക് അബദ്ധം മനസ്സിലായത്. ആലത്തൂരിലെ പെൺകുട്ടി എന്ന ഐഡിയിലും അനിൽ അക്കര എംഎൽഎയുടെ ഐഡിയിലൂടെയുമാണ് പ്രചാരണം നടന്നത്. എന്നാൽ സംഭവം നാണക്കേടായതോടെ ആലത്തൂരിലെ പെൺകുട്ടി എന്ന ഐഡിയിൽ നിന്നും പോസ്റ്റ് നീക്കം ചെയ്തു. വ്യാജ പ്രചാരണത്തിനെതിരെ കെ ഡി പ്രസേനൻ എംഎൽഎ ഡിവൈഎസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്. കെ ഡി പ്രസേനൻ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് രാവിലെ മുതൽ യു ഡി എഫ് കേന്ദ്രം പ്രചരിപ്പിക്കുന്ന എന്റെ രണ്ട് ഫോട്ടോകൾ അടങ്ങിയ ഫേസ് ബുക്ക് പോസ്റ്റിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് ഡി വൈ എസ് പിക്ക് പരാതി നൽകിയിട്ടുണ്ട്. പോളിടെക്നിക്കിൽ പഠിക്കാത്തത് കൊണ്ടാവും കോൺഗ്രസ്സിന് യന്ത്രങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചൊന്നും വല്യ ധാരണയില്ലാത്തതെന്ന് തോന്നുന്നു മൊബൈലിന്റെ ഫ്രണ്ട് ക്യാമറയിലും റിയർ ക്യാമറയിലും ഫോട്ടോ എടുക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസത്തെക്കുറിച്ചും അറിയില്ല പോലും ചുരുങ്ങിയ പക്ഷം രണ്ട് ഫോട്ടോയിലുമുള്ള എന്റെ മുണ്ടിന്റെ കരയും ഷർട്ടിന്റെ പോക്കറ്റുമെങ്കിലും നോക്കാമായിരുന്നു. സെൽഫി ആണെന്ന് മനസ്സിലാവാതിരിക്കാൻ ഫോട്ടോ എടുത്ത ഓമനക്കുട്ടൻ മാഷെയും കട്ട് ചെയ്തു കളഞ്ഞല്ലോ ഇതെല്ലാം ചെയ്ത് ആലത്തൂരിലെ ഇടത്പക്ഷ പ്രസ്ഥാനത്തിന്റെ ജനകീയ പിന്തുണ ഇല്ലാതാകുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി ഇത് ആലത്തൂരാണ്... ആർ കെ യുടെ ആലത്തൂർ... ഇതൊന്നും ഇവിടെ നടക്കാൻ പോവുന്നില്ല തെരഞ്ഞെടുപ്പൊക്കെ കഴിഞ്ഞില്ലേ ഇനിയെങ്കിലും രാഷ്ട്രീയം സംസാരിച്ചൂടെ കോൺഗ്രസ്സേ ? Read on deshabhimani.com

Related News