മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല, മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടവരാണ്...; ട്രാന്‍സ്‌ജെന്‍ഡറുകളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി ഡിവൈഎഫ്‌ഐ



കൊച്ചി > ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി ഡിവൈഎഫ്‌ഐ. മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല, മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ എന്നാഹ്വാനം ചെയ്ത് ട്രാന്‍സ്‌ജെണ്ടര്‍ പ്രതിനിധികളെ ബ്ലോക്ക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയാണ് യുവജന പ്രസ്ഥാനമായ ഡി വൈ എഫ് ഐ  സമൂഹത്തിന് മാതൃകയായത്. ഡി വൈ എഫ് ഐ ഇരിഞ്ഞാലക്കുട ബ്ലോക്ക് കമ്മിറ്റിയിലേക്ക് എസ് എഫ് ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ നന്ദനയെ തെരഞ്ഞെടുത്തതിന് (2018 മെയ് 31) പിന്നാലെയാണ് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയിലേക്ക് ഇഷാ കിഷോറിനെയും (2018 ജൂലൈ 9) തിരുവനന്തപുരത്തെ പാളയം ബ്ലോക്ക് കമ്മിറ്റിയിലേക്ക് ശ്യാമ എസ് പ്രഭയേയും (2018 ജൂലൈ 31) തെരഞ്ഞെടുത്തത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ അധിക്ഷേപവും അതിക്രമവും പലകോണുകളിലും തുടരുമ്പോഴാണ്  ശക്തമായ സന്ദേശവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരിക്കുന്നത്. കണ്ണന്‍ പികെയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം;   Read on deshabhimani.com

Related News