നോട്ട് അസാധുവാക്കല്‍:16 രക്തസാക്ഷികള്‍, പട്ടികയുമായി മുഹമ്മദ് റിയാസ്
കൊച്ചി> കൈവിട്ടുപോയ കറന്‍സി അസാധുവാക്കലില്‍ ജനങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന നരേന്ദ്ര മോഡിയുടെ വികാര പ്രകടനങ്ങള്‍ വിമര്‍ശന വിധേയമാകുന്നു മോദിജി കുറ്റബോധം കൊണ്ട് വികാരഭരിതനായത് ഇവരെ ഓര്ത്താകാം. എന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി അഡ്വ.മുഹമ്മദ് റിയാസ് ഫേസ് ബുക്കില്‍ കുറിയ്ക്കുന്നു: കേന്ദ്ര സര്‍ക്കാരിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ രക്തസാക്ഷികളുടെ പട്ടികയും റിയാസിന്റെ പോസ്റ്റിലുണ്ട്. (1) കണ്ടുകുരി വിനോദ , കുടുംബിനി,മഹുബബാദ് ജില്ലാ , തെലുങ്കാന. (2) നവജാത ശിശു ,മുംബൈ . (3) ഒന്നര വയസുള്ള ശിശു , വിശാഖ് . (4) കുഷ് ,ഒരു വയസ്,മെയിന്‍ പുരി , ഉത്തര്‍പ്രദേശ് . (5) നവജാതശിശു ,പാലി ജില്ലാ , രാജസ്ഥാന്. (6) തിര്ത്തരാജദേവി,60വയസ്,കുമ്മിനാഗര്ജില്ല,ഉത്തര്‍പ്രദേശ്. (7) മധുതിവാരി 27 വയസ്, ഹവ്റ ജില്ലാ, പശ്ചിമബംഗാള്‍ (8) രാം ആവാദ് ഡാഹ് 45 വയസ് ,കൈമൂര്‍ ജില്ലാ ബീഹാര്‍ (9) ഉണ്ണികൃഷ്ണന് 48 വയസ്, തലശ്ശേരി കേരളം (10) വിശ്വാസ് വര്‍ത്തക് , 72 വയസ്സ്, മുംബൈ (11) ബര്‍ക്കത്ത് ഷൈക്ക് , 47 വയസ്സ്, താരാപുര്‍ , ഗുജറാത്ത് (12) കാര്ത്തികേയന് , 75 വയസ്സ് , ഹരിപ്പാട് , കേരളം (13) ഗോപാല്‍ ഷെട്ടി , ഉഡുപ്പി , കര്‍ണ്ണാടക .. (14) വിനയ് കുമാര്‍ പാണ്ഡെ , സാഗ്ഗര്‍ , മദ്ധ്യ പ്രദേശ് (15) പുരുഷോത്തമന് വ്യാസ് , 45 വയസ് , ഭോപാല്‍ , മദ്ധ്യ പ്രദേശ് (16) വ്യാപാരി , ഫൈസാബാദ് , ഉത്തര്‍പ്രദേശ്. Read on deshabhimani.com