"എൽദോ വരും തെളിവ്‌ തരും, അപൂർവ്വമായ ഒരു ഫെയ്‌സ്‌ബുക്ക്‌ കഥ'; എൽദോസ്‌ കുന്നപ്പിള്ളി എംഎൽഎയോട്‌ തെളിവ്‌ ചോദിച്ചുള്ള ദീപക്‌ രാജുവിന്റെ കുറിപ്പുകളുടെ സമാഹാരം



ഒരു തെളിവ് പോലും ഇല്ലാതെ രാഷ്‌ട്രീയ നേതാക്കളുടെ കുടംബാംഗങ്ങളെപ്പറ്റി അസത്യങ്ങൾ പറയുന്നത്‌ സ്ഥിരമാക്കിയിരുന്ന ആളാണ്‌ എൽദോസ്‌ കുന്നപ്പിള്ളിൽ എംഎൽഎ. കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ ആരോപണങ്ങൾക്ക്‌ ഒന്നുപോലും വസ്‌തുതകളുടെയോ, തെളിവുകളുടെയോ പിൻബലം ഉണ്ടായിരുന്നില്ല. ദീർഘനാളായി എംഎൽഎയോട്‌ തെളിവ്‌ ചോദിച്ചുകൊണ്ട്‌ ഫെയ്‌സ്‌ബുക്കിൽ ഹാസ്യരൂപത്തിൽകവിതകളും കുറിപ്പുകളും എഴുതുകയാണ്‌ ജനീവയിൽ അന്താരാഷ്‌ട്ര നിയമം പ്രാക്‌ടീസ്‌ ചെയ്യുന്ന ദീപക്‌ രാജു. ഇതിൽ പലതും വലിയതോതിൽ പ്രചരിക്കപ്പെട്ടതും, മികച്ച അഭിപ്രായം നേടിയവയുമാണ്‌. ഈ വിഷയത്തിൽ ദീപക്‌ പലപ്പോഴായി എഴുതിയ ഫെസ്‌ബുക്ക് കുറിപ്പുകൾ സമാഹരിച്ച് ഒരിടത്ത് വയ്‌ക്കുകയാണ്. ദീപക്‌ രാജുവിന്റെ കുറിപ്പ്‌ വായിക്കാം: അണിയറയിൽ ഒരുങ്ങിയിരുന്നത് 2020 ഏപ്രിൽ 22-നാണ് വീണ എന്ന സ്വകാര്യ വ്യക്തിക്കെതിരെ ആദരണീയനായ പെരുമ്പാവൂർ എം.എൽ.എ Adv Eldose P Kunnapillil അതിഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചത്. അതിന് തെളിവ് തന്റെ കയ്യിൽ ഉണ്ടെന്നും ഉടൻ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് 2021 മാർച്ച് 22. മേൽപ്പറഞ്ഞ സംഭവം കഴിഞ്ഞ് പതിനൊന്ന് മാസം. ഇന്നുവരെ ആ തെളിവ് വന്നിട്ടില്ല. ഇന്നുവരെ ആ ആരോപണം പിൻവലിച്ച് മാപ്പ് പറഞ്ഞിട്ടില്ല. മാത്രമല്ല, മറ്റൊരു സാഹചര്യത്തിലും വീണ എന്ന സ്വകാര്യവ്യക്തിയെ ഹീനമായി അവഹേളിക്കുന്നതും അത്യന്തം സ്‌ത്രീവിരുദ്ധവുമായ ഒരു പരാമർശം ബഹു. എംഎൽഎ നടത്തുകയും ചെയ്‌തു. ഇപ്പോൾ, പെരുമ്പാവൂർ മണ്ഡലത്തിൽനിന്ന് ജനവിധി തേടിക്കൊണ്ട് ബഹു. എംഎൽഎ വീണ്ടും നാട്ടുകാർക്ക് മുൻപിൽ വരുന്നുണ്ട്. കുറിപ്പുകളുടെ സമാഹാരം ഇവിടെ വായിക്കാം: ആ സാഹചര്യത്തിൽ ഈ സംഭവങ്ങൾ പെരുമ്പാവൂരെ വോട്ടർമാർ മറക്കാതിരിക്കാൻ, ഈ വിഷയത്തിൽ ഞാൻ പലപ്പോഴായി എഴുതിയ ഫേസ്‌ബുക്ക് കുറിപ്പുകൾ സമാഹരിച്ച് ഒരിടത്ത് വയ്‌ക്കുകയാണ്. പുസ്തകം എന്നൊന്നും വിളിക്കാനുള്ള സാഹസം കാണിക്കുന്നില്ല. ഈ കുറിപ്പുകൾ കണ്ട്, പത്ത് വോട്ടർമാരെങ്കിലും അദ്ദേഹത്തോട് ആ തെളിവ് ആവശ്യപ്പെട്ടാൽ ഞാൻ കൃതാർത്ഥനായി. വായിൽ വരുന്നതെന്തും വിളിച്ച് പറയുന്ന, വാക്കിന് വിലയില്ലാത്ത, വ്യക്തിഹത്യ ആയുധമാക്കുന്ന ഒരാളാണോ തങ്ങളെ പ്രതിനിധീകരിക്കേണ്ടത് എന്ന് അവർ ചിന്തിച്ചാൽ അതിലേറെ സന്തോഷം. മറ്റൊരു കാര്യംകൂടി പറയാനുണ്ട്. ഈ കുറിപ്പുകളിൽ ഒരിടത്ത് പോലും ബഹു. എംഎൽഎയുടെ കുടുംബാംഗങ്ങളുടെ പേരുകൾ പരാമർശിച്ചിട്ടില്ല. അത് അവരുടെ പേരുകൾ അറിയാത്തതുകൊണ്ടല്ല; ആ വിവരങ്ങൾ അടങ്ങിയ നിയമസഭാ രേഖ ലഭ്യമാണ്. രാഷ്ട്രീയ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ, അവഹേളിക്കുക എന്ന തന്റെ ശൈലി പുനഃപരിശോധിക്കാൻ ഈ കുറിപ്പുകൾ എം.എൽ.എ.യെ പ്രേരിപ്പിക്കും എന്നും പ്രതീക്ഷിക്കുന്നു. കുറിപ്പുകൾ ചേർത്തുവച്ച ഡോക്യുമെന്റിലേക്കുള്ള ലിങ്ക് കമന്റിൽ ചേർക്കുന്നു. സുഹൃത്തുക്കൾ ദയവായി ഷെയർ ചെയ്യുക. പെരുമ്പാവൂരിലെ വോട്ടർമാരിലേയ്ക്ക് എത്തിക്കുക. (ഈ സംരംഭത്തിൽ പ്രോത്സാഹനവും സഹായ സഹകരണങ്ങളും തന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുഹൃത്തുക്കൾക്ക് നന്ദി). കുറിപ്പുകൾ വായിക്കാൻ ഇവിടെ ക്ലിക്ക്‌ ചെയ്യാം Read on deshabhimani.com

Related News