അതിരുകളില്ലാത്ത ക്യൂബന്‍ മാനവികത- പി രാജീവ് എഴുതുന്നു



കോവിഡ് പടര്‍ന്നുപിടിച്ച് നാശംവിതയ്ക്കുന്ന ഇറ്റലിയില്‍ ഡോക്ടര്‍മാരുടെ സംഘത്തെ ക്യൂബ അയച്ചിരിന്നു. അമേരിക്കയുടെ ഉപരോധങ്ങള്‍ക്കിടയിലും ജമൈക്ക, സുരിനം, ഗ്രനെഡ, വെനസ്വേല, നിക്കരാഗ്വ തുടങ്ങിയയിടങ്ങളില്‍ ക്യൂബ സഹായമെത്തിച്ചു. ക്യൂബയുടെ ആരോഗ്യമേഖലയിലെ മികവും, അതിര്‍ത്തികള്‍ക്കപ്പുറമുള്ള ഐക്യദാര്‍ഢ്യവും, ക്യൂബന്‍ യാത്രാനുഭവത്തിന്റെ ഓര്‍മയില്‍ പി രാജവ് എഴുതുന്നു പി രാജീവിന്റെ ഫെയ്‌‌സ്‌ബുക്ക് കുറിപ്പ് അവര്‍ ഇറ്റലിയിലേക്കും വരികയാണ്, ഏറ്റവും ദുഷ്‌കരമായ ദൗത്യം ഏറ്റെടുക്കാന്‍. ക്യുബയിലെ ഡോക്ടര്‍മാരുടെ സംഘം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കോവിഡിനെ നേരിടാന്‍ പ്രവര്‍ത്തിക്കുന്നു. അമേരിക്ക വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ ഫിഡല്‍ പറഞ്ഞ കാര്യം പ്രസക്തം . 'ഞങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയില്ല , പകരം ഡോക്ടര്‍മാരെ സൃഷ്ടിക്കും. 1997ല്‍ ക്യൂബയില്‍ നടന്ന ലോക യുവജനോത്സവത്തില്‍ പങ്കെടുക്കുന്നതിന് പോയപ്പോള്‍ ഞങ്ങള്‍ സന്ദര്‍ശിച്ച ഒരിടം സാനിറ്റോറിയമായിരുന്നു. ചെര്‍ണോബില്‍ ആണവ ദുരന്തത്തിന്റെ ഇരകളെ ചികിത്സിച്ച് തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നത് ക്യൂബ യാ യി രു ന്നു. അന്ന് വെള്ളപ്പാണ്ടിനുള്ള ചികിത്സ ക്യൂബയില്‍ ലഭ്യമാണെന്ന് യാത്രാ കുറിപ്പില്‍ എഴുതിയതിനു ശേഷം എത്ര അന്വേഷണങ്ങളാണ് വന്നത് ! വന്‍കിട ഫാര്‍മ കമ്പനികള്‍ മരുന്ന് ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ലാഭം മാത്രം ലക്ഷ്യം വെയ്ക്കുമ്പോള്‍ ക്യൂബ രോഗം മാറ്റുകയെന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്. ചേരിചേരാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഹവാനയില്‍ പോയപ്പോള്‍ ആ സംഘത്തിന്റെ ഭാഗമായി നടത്തിയതാണ് രണ്ടാമത്തെ യാത്ര. അന്ന് മാധ്യമ സംഘത്തിലുണ്ടായ പത്രപ്രവര്‍ത്തകന് ഹൃദയാഘാതം വന്നപ്പോള്‍ അതിവേഗ ശസ്ത്രക്രിയയാണ് ക്യൂബയില്‍ നടത്തിയത്. എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികിത്സ എന്നതാണ് ക്യൂബന്‍ സവിശേഷത. മാനവികതയാണ് അവര്‍ പിന്തുടരുന്ന ദര്‍ശനം . അതിനവര്‍ അതിരുകള്‍ കാണുന്നില്ല . അതു കൊണ്ടാണ് സൗഹൃദ രാജ്യങ്ങള്‍ കൈയൊഴിഞ്ഞ ബ്രിട്ടന്റെ കപ്പലിനെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. അതേ മാനവികതയാണ് പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റിനെ കൊണ്ട് 'ആദ്യം മനുഷ്യന്‍ വേണ്ടേ ' എന്ന ഉദാത്ത ചോദ്യമുയര്‍ത്തി സങ്കുചിതമായി ചിന്തിക്കുന്നവരെ കൂടി ചേര്‍ത്തു പിടിപ്പിക്കുന്നത്. Read on deshabhimani.com

Related News