VIDEO - ഇത്‌ ഉത്തർപ്രദേശിലെ ഒരു കോവിഡ്‌ ആശുപത്രി; രോഗികൾ നിലത്ത്‌, കിതപ്പും ഞെരുക്കവും ശ്വാസം കിട്ടാതെയുള്ള പരാക്രമങ്ങളും



വാർഡ് തുറന്നു കിടക്കുകയാണ്. ആർക്കും കയറാം ഇറങ്ങാം. നൂറ് കിടക്കകളാണ് വാർഡിലുള്ളത്. എന്നാൽ അതിലേറെ രോഗികൾ നിലത്തുണ്ട്. രോഗികളുടെ കിതപ്പും ഞെരുക്കവും ശ്വാസം കിട്ടാതെയുള്ള പരാക്രമങ്ങളും നിലവിളികളും. തളർന്ന് ഹതാശരായി വരാന്തയിലും മറ്റും ചാരിയിരിക്കുന്നവരെയും കാണാം. തോമസ്‌ ഐസകിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം. മുന്നറിയിപ്പ്... ഈ വിഡിയോ കാണുന്നത് നിങ്ങളെ ഭയചകിതരാക്കും, അസ്വസ്ഥരാക്കും. വടക്കേ ഇന്ത്യയിലെ മഹാമാരിയുടെ നാശത്തിന്റെ പ്രതീകമായിട്ട് ലോകമെമ്പാടും കാണുന്നത് ശ്‌മശാന തീകുണ്ഠങ്ങളാണ്. എന്നാൽ സി.എൻ.എൻ ടെലിവിഷന്റെ വിദേശ പ്രതിനിധി ക്ലാരിസ വാർഡ് ഉത്തർപ്രദേശിലെ ഒരു കൊവിഡ് ആശുപത്രിയിൽ നിന്നു തയ്യാറാക്കിയ റിപ്പോർട്ട് വീഡിയോയിൽ കാണാം. ഒരു മെഡിക്കൽ കോളേജ് ആണത്രേ. കേരളത്തിലെ ഏത് കൊവിഡ് ആശുപത്രിയുടെയും വാർഡുമായി ഇതിനെയൊന്നു താരതമ്യപ്പെടുത്തൂ. ഒറിജിനൽ  വിഡിയോ  ഇവിടെ കാണാം https://www.facebook.com/CNNReplay/videos/475029500284231 വാർഡ് തുറന്നു കിടക്കുകയാണ്. ആർക്കും കയറാം ഇറങ്ങാം. നൂറ് കിടക്കകളാണ് വാർഡിലുള്ളത്. എന്നാൽ അതിലേറെ രോഗികൾ നിലത്തുണ്ട്. രോഗികളുടെ കിതപ്പും ഞെരുക്കവും ശ്വാസം കിട്ടാതെയുള്ള പരാക്രമങ്ങളും നിലവിളികളും. തളർന്ന് ഹതാശരായി വരാന്തയിലും മറ്റും ചാരിയിരിക്കുന്നവരെയും കാണാം. ഇടയ്ക്കിടയ്ക്ക് ഡോക്ടർമാരെ കണ്ടു. പക്ഷെ, നേഴ്സുമാരെ ആരെയും കാണാനായില്ല. ആവശ്യമായ സുരക്ഷാക്കിറ്റുകൾപോലും ആരോഗ്യ പ്രവർത്തകർക്കില്ല. ഏതായാലും ഡോക്ടർമാരും നേഴ്സുമാരും ചെയ്യേണ്ട ജോലികൾ ഏറ്റെടുത്തിരിക്കുന്നത് കൂട്ടിരിപ്പുകാരാണ്. അവരിൽ പലർക്കും കൊവിഡ് വാർഡായിട്ടുപോലും മാസ്‌ക് ഇല്ല. അവർ കൃത്രിമ ശ്വാസോച്ഛ്വാസം നടത്താൻ ശ്രമിക്കുന്നു, കാല് തിരുമ്മുന്നു, ദിവസങ്ങളായി പരിചരണം കിട്ടാത്തവരെക്കുറിച്ച് പരാതിപ്പെടുന്നു. ഓക്സിജനുവേണ്ടി കേഴുന്നു. മരിച്ചവരുടെ പേരിൽ നിലവിളിക്കുന്നു. എത്ര ഭയാനകം! ആശുപത്രി സൂപ്രണ്ടിന് വിശദീകരണമൊന്നും നൽകാനില്ല. ഡോക്ടറായ ജനപ്രതിനിധിയെയും കണ്ടു. അത്രയും ആശ്വാസകരം. പക്ഷെ, സർക്കാരിന് എന്തെങ്കിലും വീഴ്ചപറ്റിയെന്നു സമ്മതിക്കാൻ അദ്ദേഹം തയ്യാറല്ല. നമ്മൾ കേരളീയർക്ക് ഇങ്ങനെയൊരു ആശുപത്രി, അതും മെഡിക്കൽ കോളേജ് അവിശ്വസനീയമായി തോന്നാം. നമ്മുടെ ഏറ്റവും വലിയ മികവ് ആശുപത്രി സൗകര്യങ്ങൾ കൊവിഡ് രേഖയ്ക്കു മുകളിൽ നിർത്താൻ ഇതുവരെ കഴിഞ്ഞൂവെന്നതാണ്. പക്ഷെ, എത്ര കരുത്തുള്ളതും വിപുലവുമായ ആരോഗ്യ സംവിധാനമാണെങ്കിലും രോഗികളുടെ എണ്ണം സൗകര്യങ്ങളെ അധികരിച്ചാൽ അവിടെയും ഇവിടെയും കാര്യങ്ങൾ കൈവിടും. അതുകൊണ്ട് കർശനമായ ലോക്ക്ഡൗൺ അനിവാര്യമായിരിക്കുന്നു. ഒറിജിനൽ  വിഡിയോ  ഇവിടെ കാണാം https://www.facebook.com/CNNReplay/videos/475029500284231 Read on deshabhimani.com

Related News