"കൊറോണ കൈകാര്യം ചെയ്യാൻ അമേരിക്ക കേരളത്തെ കണ്ട്‌ പഠിക്കട്ടെ; അഭിമാനം ശൈലജ ടീച്ചർ' : മുരളി തുമ്മാരുകുടി



കൊറോണ വൈറസ്‌ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽനിന്ന്‌ തിരിച്ചെത്തിയവരെ അമേരിക്ക സ്വീകരിക്കുകയുണ്ടായി. യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയാണ്‌ വൈറസ്‌ വ്യാപിച്ച പ്രദേശത്തുനിന്ന്‌ എത്തിയവരെ അമേരിക്കൻ ആരോഗ്യവകുപ്പ്‌ കൈകാര്യം ചെയ്‌തതെന്ന്‌ വാഷിങ്‌ടൺ പോസ്‌റ്റ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌. കേരളത്തിൽ നിന്നും പഠിക്കട്ടെ വുഹാനിൽ നിന്നും തിരിച്ചെത്തിയ ആളുകളെ സ്വീകരിക്കാൻ നിയോഗിക്കപ്പെട്ട അമേരിക്കൻ ആരോഗ്യ വകുപ്പിലെ ജീവനക്കാർക്ക് ആവശ്യത്തിന് പരിശീലനമോ വ്യക്തിസുരക്ഷാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കക്കാരോട് കുറച്ചു പേരെ കേരളത്തിലേക്ക് പരിശീലനത്തിന് അയക്കാൻ പറയാം, അല്ലെങ്കിൽ നമ്മുടെ ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറെ കുറച്ചു നാൾ അങ്ങോട്ട് ഡെപ്യൂട്ടേഷനിൽ ആവശ്യപ്പെടാൻ പറയാം !!. എങ്ങനെയാണ് കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യേണ്ടത് എന്ന് അവരും പഠിക്കട്ടെ. മുരളി തുമ്മാരുകുടി Proud of K K Shailaja Teacher   Read on deshabhimani.com

Related News