'സര്‍ക്കാര്‍ ഒരുക്കിയ ആരോഗ്യസംവിധാനങ്ങളുടെ ദാനമാണ് ഈ ജീവിതം'; ആശുപത്രി കിടക്കയില്‍ നിന്ന് ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ



കോട്ടയം > കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വ്യക്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക ഒരു ലക്ഷം രൂപ സംഭാവന നല്‍കി. കൂട്ടുകാര്‍ക്കിടയില്‍ വാല്‍മീകി എന്നറിയപ്പെടുന്ന കോട്ടയം മണര്‍കാട് കരിമ്പനത്തറ വീട്ടിലെ കുര്യന്‍ തോമസാണ് മെഡിക്കല്‍ കോളേജിലെ ചികിത്സക്കിടയില്‍ ഫേസ്‌ബുക്കിലൂടെ ധനസഹായ സന്നദ്ധത പ്രഖ്യാപിച്ചത്.  മഹാത്മാഗാന്ധി  സര്‍വകലാശാലാ പ്രസിദ്ധീകരണ വിഭാഗം മുന്‍ മേധാവി. കോട്ടയത്തെ രാകേന്ദു സംഗീതോത്സവത്തിന്റെ അടക്കം ഒരുപിടി സാംസ്‌കാരിക പരിപാടികളുടെ മുഖ്യ സംഘാടകരില്‍ ഒരാളുമാണ് കുര്യന്‍ തോമസ് . ഏപ്രില്‍ 21നാണ് അദ്ദേഹം കോവിഡ് ബാധിതനാവുന്നത്, തുടര്‍ന്ന് 23 ന് പാമ്പാടി താലൂക്ക്രആശുപ്രതിയില്‍ അഡ്മിറ്റായി . ഇതിനിടെ ഭാര്യ രാജിയും മകള്‍ മീരയും കോവിഡ് പോസിറ്റീവായി. അവര്‍ വീട്ടില്‍ ചികില്‍സയിലാണ്.  അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി അവിടെ ചികില്‍ തുടരുന്നതിനിടയിലാണ് ഫേസ്‌ബുക്കിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ ഞാന്‍ മെഡിക്കല്‍ കോളജ് കോവിഡ് അതിതീവ്രവിഭാഗത്തില്‍ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്. എന്റെ ഭാര്യ രാജി കുര്യ്‌നും മൂത്ത മകള്‍ ആര്‍ക്കിടെക്ച്ചറല്‍ അദ്ധ്യാപിക മീര ഏലിസബേത്തും രോഗികളായി ഹോം ക്വറന്റയിനിലാണ്. അനേകരുടെ സ്‌നേഹകരുതലിന്റെയും പ്രാര്‍ത്ഥനകളുടെയും ഈ സര്‍ക്കാര്‍ ഒരുക്കിയ വിലമതിക്കാനാവത്തെ ആരോഗ്യസംവിധാനങ്ങളുടെയും ദാനമാണ് ഞങ്ങളുടെഈ ജീവ്തം. സര്‍ക്കാറിന്റെ ഓക്‌സിജന്‍ ചലഞ്ചിന്   ഒരു തുകകൊടുക്കണം എന്നെനിക്ക് ഒരു ആഗ്രഹം (ഒരു ലക്ഷം രൂപ) . ജീവിതത്തിലെ സുപ്രധാനവും സന്തോഷപ്രദവുമായ ഒരു വിശേഷത്തിനായിപ്രാര്‍ത്ഥനാപൂര്‍വ്വം കരുതിവെച്ചതില്‍ ഒരു വിഹിതമാ ഈ തുക എന്ന് കൂട് അറിയിക്കട്ടെ.. ആശുപത്രി സേവനങ്ങള്‍ കരുതല്‍, നിശ്ചയ ദാര്‍ഡ്യം ഇവയൊക്കെ നേരിട്ട് ആശുപത്രി കിടക്കയില്‍ അനുഭവിക്കുന്ന ഞാന്‍ സര്‍ക്കാറിന്റെ ഓക്‌സിജന്‍ ചലഞ്ചിന്   ഒരു തുകകൊടുക്കണം എആണ് എന്റെയും ഭാര്യയുടെയും നിറഞ്ഞ നന്ദിയോടെയുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ ആഗ്രഹം. അനേകരുടെ കരളുരുകുന്ന പ്രാര്‍ത്ഥന കേട്ടവനായ എന്റെ ദൈവം, ഡോക്ടര്‍മ്മാര്‍ , വെള്ള/നീലകിറ്റിലെ സദാസന്നദ്ധരാ മാലാഖമാര്‍,കരുതലോടെ ചേര്‍ത്തുപിടിച്ചവര്‍, പ്രാര്‍ത്ഥനകളോടെ കൂടെയുള്ളവര്‍.... മരണംതൊട്ടപ്പുറത്തും ഇപ്പുര്‍ത്തും ഒരു ഇലയനക്കം പോലുമില്ലാതെ ഒരു കറുത്ത സിപ്പുള്ള കിറ്റില്‍ സ്‌ട്രെച്ചറില്‍ നീങ്ങുന്നത് കാണുംബോള്‍ വെളിച്ചം പകര്‍ന്ന് കൂടെ കൈപിടിച്ച് ജീവിത തീര്‍ത്തെത്തിച്ചവര്‍ എല്ലാവര്‍ക്കും നന്ദി ഈ ഓക്‌സിജന്‍ ഇല്ലാതെ ഞങ്ങള്‍ക്ക് എന്ത് ജീവിതം.... ഞാന്‍ അതിജീവിക്കും. നാം അതിജീവിക്കും. ഈ നാട് അതിജീവിക്കും... കുര്യന്‍ കെ തോമസ് (വാത്മകി) രാജി കുര്യന്‍   ഞാൻ മെഡിക്കൽ കോളജ്‌ കോവിഡ്‌ അതി തീവ്വ്ര വിഭാഗത്തിൽ നിന്നാണ്‌ ഈ കുറിപ്പ്‌ എഴുതുന്നത്‌. എന്റെ ഭാര്യ രാജി കുര്യ്നും മൂത്ത... Posted by Kurian K Thomas on Friday, 30 April 2021 Read on deshabhimani.com

Related News