'ജയത്തില്‍ സന്തോഷമുണ്ട്, പക്ഷെ ഇനിയും ഒരുപാട് മുന്നേറാനുണ്ട്, മെച്ചപ്പെടാനുണ്ട്'; ആദ്യ ജയത്തില്‍ മതിമറക്കാതെ ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത്



കൊച്ചി > മഞ്ഞപ്പടയുടെ ആരാധകരുടെ ചങ്കിടിപ്പിന് ആശ്വാസം പകരുന്ന ജയമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നലെ സ്വന്തമാക്കിയമത്. ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരം സി കെ വിനീതിന്റെ ഹെഡ്ഡറിലൂടെയായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ വിറപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. സീസണിലെ വിനീതിന്റെ ആദ്യ ഗോളും ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ജയവും ഒരുമിച്ചു വന്നത് താരത്തിന് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചു കിട്ടാന്‍ സാധ്യമായി. കഴിഞ്ഞ മത്സരത്തില്‍ വിനീത് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായിരുന്നു. തിരിച്ചു വരവ് ഗോളോടൂ കൂടിയായത് ടീമിനും വിനീതിനും പകര്‍ന്നു കൊടുത്ത ഊര്‍ജം ചെറുതല്ല. തന്റെ തിരിച്ചുവരവില്‍ വിനീതിന് നന്ദി പറയാനുള്ളത് ആരാധകരോട് മാത്രമാണ്. തന്നില്‍ വിശ്വാസമര്‍പ്പിച്ചതിനും എന്നും കൂടെ നിന്നതിനും വിനീത് മത്സരശേഷം ഫേസ്‌ബുക്കിലൂടെ ആരാധകര്‍ക്ക് നന്ദി പറഞ്ഞു. ഒപ്പം സ്‌കോര്‍ഷീറ്റില്‍ പേര് ചേര്‍ക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും വിനീത് പങ്കുവെച്ചു. ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്നും വിനീത് ഫേസ്‌ബുക്കില്‍ കുറിച്ചു.   Read on deshabhimani.com

Related News