"മനുഷ്യനെ ആദ്യമായി ബഹിരാകാശത്ത്‌ എത്തിച്ചത് വരെ ഒരു കമ്യൂണിസ്‌റ്റ്‌ രാജ്യമാണ്, അപ്പോഴാണ് ഒരു മാക് ബുക്കും കാണിച്ചു വിരട്ടുന്നത്.'; ആർ ജെ സലിം എഴുതുന്നു



ചിന്ത ജെറോം പിന്നെ വെറുതെ നിന്ന് ശ്വാസം വലിച്ചാലും കുറ്റം പറയാൻ വലതു ഗുണ്ടകൾക്കൊരു പ്രത്യേക സുഖമാണ്. അവർ ഇടതുപക്ഷമായതുകൊണ്ടു ലിബറൽസും കണ്ട ഭാവം നടിക്കില്ല. ആർ ജെ സലീമിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌: "അയ്യേ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ പറഞ്ഞിട്ട് അവരുടെ മാക് ബുക്കും, എയർ പോഡും ഉപയോഗിക്കാൻ നാണമില്ലേ..??' ഇന്നലെ ചിന്ത ജെറോമിന്റെ പുതിയ ഫോട്ടോയ്‌ക്കെ കീഴെ ഏറ്റവും കൂടുതൽ വന്ന കമന്റുകളാണ് ഇത്. ചിന്ത ജെറോം പിന്നെ വെറുതെ നിന്ന് ശ്വാസം വലിച്ചാലും കുറ്റം പറയാൻ വലതു ഗുണ്ടകൾക്കൊരു പ്രത്യേക സുഖമാണ്. അവർ ഇടതുപക്ഷമായതുകൊണ്ടു ലിബറൽസും കണ്ട ഭാവം നടിക്കില്ല. അതിരിക്കലും ഇതാദ്യമല്ല ഇത്തരമൊരു പരാതി പൊതു സമൂഹത്തിൽ നിന്നുണ്ടാവുന്നത്. സത്യത്തിൽ ഈ കമന്റുകളൊക്കെ കാണുന്നത് ഒരു ഐ ഓപ്പണർ ആണ്. സാമാന്യ രാഷ്ട്രീയം പോലും മനസ്സിലാകാത്ത ലക്ഷക്കണക്കിന് പേരാണ് ഇവിടെയുള്ളത് എന്ന തിരിച്ചറിവ്!. മരവുരി ചുറ്റി, രുദ്രാക്ഷമിട്ടു, മുടിയും വളർത്തി, ചെരിപ്പില്ലാതെ നടക്കുന്ന മുനിമാരാണ് കമ്മ്യൂണിസ്റ്റുകാരെന്നു നിന്നോടൊക്കെ ആരാണ് പറഞ്ഞത്?. മനുഷ്യനെ ആദ്യമായി ബഹിരാകാശത്തു എത്തിച്ചത് വരെ ഒരു കമ്യൂണിസ്റ്റു രാജ്യമാണ്. അപ്പോഴാണ് ഒരു എയർപോഡ് കാണിച്ചു വിരട്ടുന്നത്. പിന്നെ പ്രധാനപ്പെട്ട കാര്യം, സാമ്രാജ്യത്വം എന്നാൽ എന്താണ് എന്നതാണ്. സാമ്രാജ്യത്വം അഥവാ ഇമ്പീരിയലിസം എന്നാൽ ഒരു രാജ്യം മറ്റൊരു പരമാധികാര രാജ്യത്തോട് കാണിക്കുന്ന സാമ്പത്തിക, രാഷ്ട്രീയ ഡോമിനേഷനാണ്. അവരുടെ ഭരണ കാര്യങ്ങളിൽ കാണിക്കുന്ന രാഷ്ട്രീയ കടന്നു കയറ്റമാണ്. കഴിഞ്ഞ നൂറ്റാണ്ടു വരെ ബ്രിട്ടനായിരുന്നു ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തി. ഇന്നത് അമേരിക്കയാണ്. ഇവിടെ അമേരിക്കയെന്നു പറയുമ്പോൾ ബൈഡൻ പ്രസിഡന്റായ അമേരിക്ക എന്ന സ്റ്റേറ്റിനെയാണ് ഉദ്ദേശിക്കുന്നത്. ആ സ്റ്റേറ്റിന്റെ അത്തരം പോളിസികളെയാണ് വിരോധത്തോടെ കാണുന്നത്. അല്ലാതെ അമേരിക്കക്കാരെ ശത്രുതയോടെ കാണണം എന്നല്ല അതിനർത്ഥം. അമേരിക്കയിലെ പെട്ടിക്കടക്കാർ വരെ അങ്ങനെയാണ്, അവിടത്തെ ഒരു സായിപ്പിനെ കണ്ടാൽ ഉടനെ വെടി വെച്ചിടണം എന്നല്ല എന്ന് എന്നിട്ടും അവിടത്തെ പെട്ടിക്കടയിൽ നിന്നൊരു കാലി സോഡാ കുടിച്ചാലും അത് സാമ്രാജ്യത്വത്തിന്റെ ഉൽപ്പന്നമാണെന്ന് പറയുന്നത് നിങ്ങളുടെ തലച്ചോറിലെ മരവിപ്പ് കാരണമാകണം. മോദിയുടെ ഇന്ത്യയിൽ താമസിച്ചു മോദിക്കെതിരെ പറയുന്നു എന്നുള്ള സംഘി ഡയലോഗിന്റെ വേറൊരു വേർഷൻ മാത്രമാണിത്. അങ്ങനെ ഒരിന്ത്യ ഇല്ല. രാജ്യമായാലും പ്രോഡക്റ്റായാലും മനുഷ്യരുടെ അധ്വാനം കൊണ്ടുണ്ടാവുന്നതാണ്. മനുഷ്യർക്ക് ഉപയോഗമുള്ളതൊന്നും കമ്മ്യൂണിസ്റ്റുകാർക്ക് അന്യമല്ല. പിന്നെ പറഞ്ഞിട്ട് കാര്യമില്ല, നിങ്ങളല്ലേ പണ്ട് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്‌തത് എന്ന് ഇന്നും ചോദിക്കുന്നവരോട് എന്ത് പറഞ്ഞിട്ടെന്ത് കാര്യം!. Read on deshabhimani.com

Related News