രാഹുലിനായി ‘കിലോമീറ്റേഴ്‌സ്‌ ആന്റ്‌ കിലോമീറ്റേഴ്‌സ്‌’ : മനോരമയുടെ നുണപൊളിച്ച്‌ സോഷ്യൽ മീഡിയ



തിരുവനന്തപുരം> രാഹുൽ ഗാന്ധിയുടെ ജാഥ പൊലിപ്പിക്കാൻ കിലോമീറ്ററുകൾ നീളത്തിൽ നുണയുമായി മലയാള മനോരമ. പ്രായമായ സ്‌ത്രീക്ക്‌ രാഹുൽ കുടിക്കാൻ വെള്ളം നൽകുന്ന ചിത്രത്തിന്റെ അടിക്കുറിപ്പിലാണ്‌ മനോരമ കിലോമീറ്ററുകൾ കൂട്ടിച്ചേർത്തത്‌. ‘രാഹുൽഗാന്ധി തന്നെ കാണാൻ തിരുവനന്തപുരത്ത്‌ ശ്രീകാര്യത്തു നിന്ന്‌ ചാവടിമുക്കുവരെ കിലോമീറ്ററുകളോളം സഞ്ചരിച്ചു തളർന്ന സ്‌ത്രീക്ക്‌ കുടിവെള്ളം നൽകി ആശ്വസിപ്പിക്കുന്നു’ എന്നാണ്‌ അടിക്കുറിപ്പ്‌. എന്നാൽ ശ്രീകാര്യത്തു നിന്ന്‌ ചാവടിമുക്കുവരെ ദൂരം ഒരു കിലോമീറ്റർ പോലും വരില്ല. ഗൂഗിൾ മാപ്പടക്കം ചേർത്ത്‌ സോഷ്യൽ മീഡിയയിൽ ട്രോൾ പൂരമാണ്‌. "പ്രായമായ സ്ത്രീകൾക്ക് വെള്ളം കൊടുക്കുക, ബേക്കറിയിൽ കയറുക,  കുട്ടികളെ എടുക്കുക, അമ്മച്ചിമാരെ കെട്ടിപ്പിടിക്കുക... തുടങ്ങിയ ഫോട്ടോ ഷൂട്ടുകളല്ല, സംഘപരിവാറിനെതിരെ ഉറച്ച നിലപാടും സാമ്പത്തിക നയങ്ങളിൽ വ്യത്യസ്തയുമാണ് വേണ്ടതെന്ന് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും കുറച്ച് കഴിഞ്ഞാൽ മനസിലാകും."-എന്നാണ്‌ ടിറ്റോ ആന്റണി എഴുതിയത്‌.   Read on deshabhimani.com

Related News