മതേതരത്വം സംരക്ഷിക്കാൻ സാംസ്‌കാരിക പ്രവർത്തകരുടെ ജാഥ: നിർദ്ദേശവുമായി അശോകൻ ചരുവിൽ



തൃശൂർ> നാടിന്റെ മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ സംസ്‌ഥാനമൊട്ടുക്ക്‌ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തുള്ള ജാഥകൾ സംഘടിപ്പിക്കാമെന്ന നിർദ്ദേശവുമായി പ്രശസ്ത കഥാകൃത്തും  പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറിയുമായ അശോകൻ ചരുവിൽ. ഇന്നു കാണുന്ന വിശാലമായ ഐക്യവും ഉണർവ്വും ജാഥയ്‌ക്കായി ഉപയോഗപ്പെടുത്താമെന്നും ആശയസംവാദം നടത്താമെന്നും എഫ്‌ ബി പോസ്‌റ്റിൽ ചരുവിൽ പറയുന്നു.  പോസ്‌റ്റ്‌ ചുവടെ സുഹൃത്തുക്കളേ, നവോത്ഥാനവും ദേശീയ സമരവും പകർന്നു തന്ന മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സാംസ്കാരിക പ്രവർത്തകരുടെ ഒരു ജാഥ കേരളം മുഴുവൻ നടത്തിയാലോ എന്ന ഒരു അഭിപ്രായം മുന്നാട്ടു വെക്കുന്നു. പ്രത്യേകിച്ച് ഏതെങ്കിലും സംഘടനയുടെ മാത്രം മുൻകയ്യിൽ അല്ലാതെ ഒരു നായകനെ കേന്ദ്രീകരിക്കാത്ത ജാഥയാണ് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക രംഗത്ത് ഇന്നു കാണുന്ന വിശാലമായ ഐക്യവും ഉണർവ്വും നമുക്ക് ഉപയോഗപ്പെടുത്താം. ഫെബ്രുവരി മാസത്തിൽ ആവാം എന്നു തോന്നുന്നു. മുന്നോട്ടു വെക്കേണ്ട ആശയങ്ങൾ എന്ത്‌? ചിലവുകൾക്കുള്ള ധനസമാഹരണം എങ്ങനെ? ഇതൊക്കെ ആലോചിച്ചുണ്ടാക്കണം. എല്ലാവരുടേയും അഭിപ്രായങ്ങളും നിർദേശങ്ങളും സാദരം ക്ഷണിക്കുന്നു.   Read on deshabhimani.com

Related News