പൊന്നു തമ്പുരാക്കൻമാർ കനിഞ്ഞാലോ... തുഷാർ വെള്ളാപ്പള്ളിക്കും കിട്ടാതിരിക്കില്ല ഒരെല്ലിൻ കഷ്‌ണം: അശോകൻ ചെരുവിൽ



പഠിച്ചു പാസായി ഉദ്യോഗം തേടിചെന്ന യുവാവിന്‌ കുലതൊഴിൽ ചെയ്യാൻ പത്ത്‌ തെങ്ങ്‌ കരമൊഴിവാക്കി അനുവദിച്ച പൊന്നുതമ്പുരാക്കൻമാർ ഉണ്ടായിരുന്ന നാടാണല്ലോയിത്‌. അപ്പോൾ ക്ഷേത്രത്തിൽ സ്‌ത്രീ പ്രവേശിക്കരുത്‌ എന്നാവശ്യപ്പെട്ട്‌ ജാഥയും നയിച്ച്‌ പോകുന്ന തുഷാർ വെള്ളാപ്പള്ളി തിരുവനന്തപുരത്തെത്തുമ്പോൾ ഒരെല്ലിൻ കഷ്‌ണമെങ്കിലും കിട്ടാതിരിക്കില്ലെന്ന്‌ സാഹിത്യകാരൻ അശോകൻ ചെരുവിൽ . ആദ്യമായി ബി.എ. പാസ്സായി ഉദ്യോഗംതേടിചെന്ന ഈഴവ യുവാവിനെ അപമാനിച്ചുവിട്ട ചരിത്രമോർമിപ്പിച്ചാണ്‌ അശോകൻ ചെരുവിൽ ഫേയ്‌സ്‌ ബുക്ക്‌ പോസ്‌റ്റിട്ടത്‌. പോസ്‌റ്റ്‌ ചുവടെ പണ്ട് സമുദായത്തിൽ ആദ്യമായി ബി.എ. പാസ്സായി ഉദ്യോഗം അന്വേഷിച്ച് തിരുവതാംകൂർ മഹാരാജാവിനെ മുഖം കാണിച്ച ഒരു ഈഴവ യുവാവിനെ അവിടെന്ന് അപമാനിച്ച് പടിയിറക്കി വിട്ടു എന്ന ഒരു ചരിത്ര വസ്തുതയുണ്ട്. അപമാനിക്കുകയല്ല, അദ്ദേഹത്തിന്റെ വിജയത്തിൽ ആശംസിക്കുകയാണ് രാജാവ് ചെയ്തതെന്ന് സി.കേശവൻ തെല്ലു കളിയായി എഴുതി. പൊന്നുതമ്പുരാൻ ഉദ്യോഗാർത്ഥിയെ ആദരിക്കുകയും കുലത്തൊഴിൽ ചെയ്യേണ്ടതിലേക്കായി പത്ത് തെങ്ങ് കരമൊഴിവായി അനുവദിച്ചു കൊടുക്കുകയും ചെയ്തുവത്രെ. കൂടാതെ തൊഴിലുപകരണമായി ഒരു മ്ലാവിന്റെ എല്ല് വെള്ളി കെട്ടിച്ചു നൽകുകയും ചെയ്തു. ക്ഷേത്രത്തിൽ സ്ത്രീ പ്രവേശിക്കരുത് എന്നാവശ്യപ്പെട്ട് പുറപ്പെട്ട ജാഥ തിരുവനന്തപുരത്ത് ചെല്ലുമ്പോൾ ഉപനേതാവ് തുഷാർ വെള്ളാപ്പിളളിക്ക് ഒരു എല്ലിൻ കഷണം കിട്ടാതിരിക്കയില്ല.   Read on deshabhimani.com

Related News