കേരളം എന്നത് അന്തസ്സുള്ളൊരു മേൽവിലാസമാകുന്നതിങ്ങനെയൊക്കെയാണ് ...ആന്‍ പാലി എഴുതുന്നു



ഈ നടക്കുന്നവരും ഇന്ത്യാക്കാരാണ്,നമ്മളുമതെ ,എന്നാൽ നമുക്കതിനൊപ്പം 'കേരളം' എന്നൊരു പേരുകൂടിയുണ്ട് ചില കാലങ്ങളിൽ അതൊരു അന്തസ്സുള്ള മേൽവിലാസമാകുന്നതിങ്ങനെയാണ്..ആന്‍ പാലി എഴുതുന്നു. ഫേസ്‌ബുക്ക്പോസ്റ്റില്‍ നിന്ന്. വീട്ടിൽ നാല് മുറി, അടുക്കള, ലിവിങ് ഏരിയ, എല്ലായിടത്തും ഫാൻ, ലൈറ്റ്, മേശ, കസേര , അത്യാവശ്യമെങ്കിൽ ഓണാക്കാൻ ഏസി, മുന്നിൽ കേബിൾ ടീവീ , കയ്യിൽ മൊബൈൽ ഫോൺ, അതുമ്മേല് നെറ്റ് കണക്ഷൻ, അതിൽ കാണാനും കേൾക്കാനും എന്തെല്ലാം, കാലു നീട്ടിയോ, നടന്നോ, ഇരുന്നോ കാണാം, വിശക്കുമ്പോൾ ആഹാരമെത്തിക്കാൻ കമ്മ്യൂണിറ്റി കിച്ചൻ, അത്യാവശ്യസാധനങ്ങൾ വേണമെങ്കിൽ അതുമെത്തും, എന്നിട്ടും എരിഞ്ഞും പൊരിഞ്ഞും അത്രമേൽ അസ്വസ്ഥരാകുന്നവർ ഒന്നീ നടക്കുന്നവരെ നോക്കൂ, വീട്ടിലിരിക്കൂ എന്ന് നിർബന്ധിക്കാൻ ആരുമില്ല, കൂട്ടം കൂടണ്ട എന്നാരും ശകാരിക്കുന്നുമില്ല, കയ്യ് സോപ്പിട്ടു കഴുകണമെന്നും മുഖം പൊത്തിയേ ചുമയ്ക്കാവുള്ളൂ എന്നും പനി വന്നാൽ ഓടിയെത്തണമെന്നും ആരും ഓർമ്മിപ്പിക്കുന്നുമില്ല. അവരും ഇന്ത്യാക്കാരാണ്, നമ്മളുമതെ , എന്നാൽ നമുക്കതിനൊപ്പം 'കേരളം' എന്നൊരു പേരുകൂടിയുണ്ട് ചില കാലങ്ങളിൽ അതൊരു അന്തസ്സുള്ള മേൽവിലാസമാകുന്നതിങ്ങനെയാണ് . Read on deshabhimani.com

Related News