ദേശീയ പ്രതിഷേധദിനം: ഹിറ്റായി പ്രൊഫൈൽ പിക്ചർ ഫ്രെയിം പ്രചരണം



ജൂൺ 16ന് സിപിഐ എം സംഘടിപ്പിക്കുന്ന ദേശീയ പ്രതിഷേധ ദിനത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ പ്രൊഫൈൽ പിക്ചർ ഫ്രെയിം ശ്രദ്ധേയമാകുന്നു. സിപിഐ എം കേരള എന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ഫ്രെയിം തയ്യാറാക്കിയിരിക്കുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മറ്റ് നേതാക്കൾ, മന്ത്രിമാർ തുടങ്ങി നിരവധിപേർ ക്യാമ്പയിൻ ഏറ്റെടുത്ത് കഴിഞ്ഞു. രണ്ട് ലക്ഷം കേന്ദ്രങ്ങളിലായി 10 ലക്ഷത്തിലധികമാളുകൾ കേരളത്തിൽ മാത്രം ദേശീയ പ്രതിഷേധത്തിന്റെ ഭാഗമാകും. ആദായനികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപവീതം ആറു മാസത്തേക്ക് നൽകുക, ഒരാൾക്ക് 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ് വേതനം ഉയർത്തി 200 ദിവസം ജോലി ഉറപ്പാക്കുക, നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, ജോലിയില്ലാത്തവർക്കെല്ലാം തൊഴിൽരഹിത വേതനം നൽകുക, പൊതുമേഖലയിലെ സ്വകാര്യവൽക്കരണം തടയുക, തൊഴിൽനിയമങ്ങൾ ഇല്ലാതാക്കുന്നത് അവസാനിപ്പിക്കുക എന്നിവയാണ് പാർടി ഉയർത്തുന്ന പ്രധാന മുദ്രാവാക്യങ്ങൾ.   Read on deshabhimani.com

Related News