കലോത്സവനഗറിൽ 150 ഹരിതസേനാംഗങ്ങൾ



ആലപ്പുഴ സംസ്ഥാന സ‌്കൂൾ കലോത്സവ വേദികളെ നിയന്ത്രിക്കാൻ ഹരിത സേന. 29 വേദികളിലും ഹരിത യൂണിഫോമും തൊപ്പിയുമണിഞ്ഞ 150 വളണ്ടിയർമാരെ നിയോഗിക്കും. വിവിധ സ‌്കൂളുകളിലെ എൻഎസ‌്എസ‌് വളണ്ടിയർമാരെ ഇതിനായി നിയോഗിക്കാനാണ‌് ഗ്രീൻപ്രോട്ടോക്കോൾ കമ്മിറ്റിയുടെ തീരുമാനം.  മേള പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക. ഇതിനായി എല്ലാ സബ‌്കമ്മിറ്റികൾക്കും നിർദേശം നൽകിയിട്ടുണ്ട‌്. ഭക്ഷണവും മറ്റ‌് ഭക്ഷണസാമഗ്രികളും കൊണ്ടുവരുന്നതിനും വിതരണം ചെയ്യാനും പ്ലാസ‌്റ്റിക‌് സാധനങ്ങളെല്ലാം ഒഴിവാക്കും. ചപ്പുചവറുകളും മറ്റ‌് മാലിന്യങ്ങളും നിക്ഷേപിക്കാൻ വേദികൾക്കരുകിൽ ഓലകൊണ്ടുള്ള കൊട്ടകൾ തയ്യാറാക്കും.   ഗ്രീൻപ്രോട്ടോക്കോൾ കമ്മിറ്റിയുടെ പവിലിയൻ ‘ഹോർത്തൂസ‌് മലബാറിക്കസ‌്’ എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇവിടെ പച്ചക്കറി വിത്തുകൾ ആവശ്യക്കാർക്ക‌് സൗജന്യമായി നൽകാൻ ക്രമീകരണം ഏർപ്പെടുത്തുന്നുണ്ട‌്. കൃഷിവകുപ്പുമായി സഹകരിച്ചാണ‌് വിത്തുകൾ നൽകുന്നത‌്.  വനംവകുപ്പുമായി ചേർന്ന‌് വനവിഭവങ്ങൾ നൽകുന്നതും ആലോചനയിലാണ‌്.  വൃക്ഷതൈകൾ വിതരണം ചെയ്യാൻ കഴിയു മോയെന്നും പരിശോധിക്കുന്നുണ്ട‌്. താമസിക്കാൻ 12 കേന്ദ്രങ്ങൾ ആലപ്പുഴ മത്സരാർഥികൾക്ക‌് താമസിക്കാൻ 12 സ്ഥലങ്ങളിൽ ക്രമീകരണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മായാണ‌് താമസ സൗകര്യം ഒരുക്കുന്നത‌്. ഓരോ ജില്ലക്കും താമസകേന്ദ്രങ്ങൾ ഏതെന്ന‌് തിങ്കളാഴ‌്ച അറിയിപ്പ‌് നൽകുമെന്ന‌് അക്കോമഡേഷൻ കമ്മിറ്റി കൺവീനർ കെ സി സ‌്നേഹശ്രീ പറഞ്ഞു. പറവൂർ ഗവ. എച്ച‌്എസ‌്, അറവുകാട‌് എച്ച‌്എസ‌്, അറവുകാട‌് എച്ച‌്എസ‌്എസ‌്, കാർമൽ പോളിടെക‌്നിക്ക‌്, എസ‌്ഡി കോളേജ‌്, മാതാസെൻട്രൽ സ‌്കൂൾ, ചിന്മയ സ‌്കൂൾ, എസ‌്ഡിവി സെൻട്രൽ സ‌്കൂൾ, സെന്റ‌് ആന്റണീസ‌് എൽപിഎസ‌്, ജ്യോതി നികേതൻ, കാർമൽ, സെന്റ‌്മേരീസ‌് റസിഡൻഷ്യൽ സ‌്കൂൾ എന്നിവിടങ്ങളിലാണ‌്  താമസമൊരുക്കുന്നത‌്. ഇൗ കേന്ദ്രങ്ങളിലെല്ലാം പൊലീസിന്റെയും  സ്വാഗതസംഘത്തിന്റെയും നേതൃത്വത്തിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തുന്നുണ്ട‌്. Read on deshabhimani.com

Related News