കലാലയങ്ങളിൽ ടൂറിസം ക്ലബ്ബുകൾക്ക് ഏപ്രിൽ 5 വരെ അപേക്ഷിക്കാം: മന്ത്രി ഡോ. ആർ ബിന്ദു



തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാവിഭാഗം കോളേജുകളിലും ടൂറിസം ക്ലബ്ബുകള്‍ ഒരുക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ ആശയപരമായ സംഭാവനകളും കര്‍മ്മശേഷിയും ടൂറിസം വികസനത്തിലേക്കു കൂടി ഉൾച്ചേർത്തുകൊണ്ടാണ് ടൂറിസം ക്ലബ് എന്ന ആശയം നടപ്പാക്കുന്നത്. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിൽ കൂടി ഓരോ ക്ലബ്ബിനും ചുമതലയുണ്ടാകുന്ന വിധത്തിലാണ് ഇത് വിഭാവനം ചെയ്യുന്നത്. ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ചെറിയ വരുമാനവും ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.   ഓരോ ക്ലബ്ബിലും പരമാവധി അമ്പത് അംഗങ്ങള്‍ക്ക് അവസരമുണ്ടായിരിക്കും. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ടൂറിസം ഗൈഡുകളായി പ്രവര്‍ത്തിക്കാനും ഇതിലൂടെ അവസരം ഒരുങ്ങുകയാണ്. ടൂറിസം ക്ലബ് ആരംഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഏപ്രില്‍ അഞ്ചു വരെ സമർപ്പിക്കാം. കേരളത്തിലുള്ള എല്ലാ വിഭാഗം കോളേജുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. https://forms.gle/y1baumLynaUFcx4z6 എന്ന സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്- മന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കി. Read on deshabhimani.com

Related News