ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ പ്രവേശനത്തിന‌് അപേക്ഷിക്കാം



തിരുവനന്തപുരം സംസ്ഥാനത്തെ സർക്കാർ ഉടമസ്ഥതയിലുള്ള 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്കുള്ള എട്ടാം ക്ലാസ‌് പ്രവേശനത്തിനുള്ള അപേക്ഷ അതത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ ഏപ്രിൽ 30 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ സമർപ്പിക്കാം. മെയ് മൂന്നിന് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ നടക്കുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഏഴാം ക്ലാസ‌് നിലവാരത്തിലുള്ള ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ജനറൽ നോളജ്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽനിന്നായിരിക്കും പ്രവേശന പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ. പഠനമാധ്യമം ഇംഗ്ലീഷാണ്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ പഠിക്കുന്നതോടൊപ്പം സാങ്കേതിക വിഷയങ്ങളിൽ പരിജ്ഞാനവും അവയുടെ പ്രായോഗിക പരിശീലനവും ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ലഭിക്കും.  ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽനിന്ന‌് പാസാകുന്ന വിദ്യാർഥികൾക്ക് സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിൽ പ്രവേശനത്തിനായി 10 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ആവശ്യമായ പ്രയോഗികപരിശീലനം നൽകുന്നതിനുള്ള ആധുനികസൗകര്യങ്ങളുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ചുള്ള നിശ്ചിതവിവരങ്ങൾക്കും അതത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ ബന്ധപ്പെടണം. Read on deshabhimani.com

Related News