എസ്എസ്എൽസി പരീക്ഷാവിജ്ഞാപനമായി ; സമയം പിന്നീട‌് തീരുമാനിക്കും



തിരുവനന്തപുരം 2019 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മുൻനിശ‌്ചയപ്രകാരം മാർച്ച് 13ന് ആരംഭിച്ച് 27ന് അവസാനിക്കും. എന്നാൽ, വിജ‌്ഞാപനത്തിൽ പരീക്ഷാസമയം ഉച്ചകഴിഞ്ഞാണെങ്കിലും സർക്കാർ ഉത്തരവുകൾക്കനുസരിച്ച‌് സമയത്തിൽ മാറ്റമുണ്ടാകുമെന്ന‌് വിജ‌്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട‌്. പരീക്ഷാ ഫീസ് പിഴ കൂടാതെ നവംബർ ഏഴ് മുതൽ 19 വരെയും പിഴയോടുകൂടി 22 മുതൽ 30 വരെയും പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കും. വിജ‌്ഞാപനം വായിക്കാൻ   വെബ്‌സൈറ്റ്:  www.keralapareekshabhavan.in അർധവാർഷിക പരീക്ഷയ‌്ക്ക‌് 10, 11, 12 ക്ലാസുകളിലെ പരീക്ഷകൾ ഒന്നിച്ച‌് നടത്താനാണ‌് തീരുമാനം. തുടർന്ന‌് മോഡൽ പരീക്ഷകളും ഒന്നിച്ച‌് നടത്താൻ തീരുമാനിച്ചിട്ടുണ്ട‌്. ശ്രമം വിജയിച്ചാൽ എസ‌്എ‌സ‌്എൽസി, പ്ലസ‌് വൺ, പ്ലസ‌് ടു വാർഷിക പരീക്ഷകൾ ഇത്തവണ ഒന്നിച്ച‌് ഒരേസമയം രാവിലെ നടത്താനാണ‌് തീരുമാനം.  ഇതിന്റെ വിശദമായ ഉത്തരവ‌് ക്രിസ‌്മസ‌് പരീക്ഷയ‌്ക്ക‌് ശേഷമിറങ്ങുമെന്നാണ‌് സൂചന. ക്രിസ‌്മസിന‌് ഒമ്പതാം ക്ലാസ‌് വരെയുള്ള പരീക്ഷകൾ ഉച്ചയ‌്ക്ക‌് ശേഷമായിരിക്കും. Read on deshabhimani.com

Related News