സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് എൻജി. കോഴ്സുകൾക്ക് അപേക്ഷിക്കാം



തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് (ഗ്രീൻഫീൽഡ് സ്റ്റേഡിയം) ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് എൻജിനിയറിങ‌് ഗവേഷണ പരിശീലനസ്ഥാപനമായ സ്പോർട്സ് ആൻഡ് മാനേജ്മെന്റ് റിസർച്ച‌് ഇൻസ്റ്റിറ്റ്യൂട്ട് (എസ് എം ആർ ഐ), കേരള സർക്കാരിന്റെ നൈപ്യുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ‌്കിൽസ് എക്സലൻസിന്റെ (കെയ്സ്) അക്രഡിറ്റേഷനോടുകൂടി നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് എൻജിനിയറിങ‌് കോഴ്സുകളിലേക്ക് പ്രവേശനത്തിന‌് അപേക്ഷ ക്ഷണിച്ചു. കായികതാരങ്ങൾ, പ്രൊഫഷണൽ  ക്ലബ്ബുകൾ, ടൂർണമെന്റുകൾ, സ്പോർട്സ് ലീഗുകൾ എന്നിവയടക്കമുള്ള സ്പോർട്സ് പ്രോപ്പർട്ടികൾ സൃഷ്ടിക്കുന്നതിനും അവയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ അറിവുകളും കഴിവുകളും അഭിരുചിയും മനോഭാവവുമുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന സ്വതന്ത്ര പഠനമേഖലയാണ് സ്പോർട്സ് മാനേജ്മെന്റ്. കായികാനുബന്ധിയായ ഉപകരണങ്ങളും കായികസങ്കേതങ്ങളും രൂപകൽപ്പന ചെയ്യുകയും  നിർമിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന എൻജിനിയറിങ‌് ശാഖയാണ് സ്പോർട്സ് എൻജിനിയറിങ‌്. പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സ്പോർട്സ് ബിസിനസ്, ബിരുദധാരികൾക്ക് പിജി ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ്, എൻജിനിയറിങ്ങുകാർക്ക്  അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സ്പോർട്സ് എൻജിനിയറിങ‌്, എംബിഎക്കാർക്ക് സെർട്ടിഫൈഡ് സ്പോർട്സ് മാനേജർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സ്പോർട്സ് ഏജന്റ്, സ്പോർട്സ് ക്ലബ് മാനേജർ, സ്പോർട്സ് ലീഗ് മാനേജർ, സ്പോർട്സ് അനലിസ്റ്റ്, സ്ക്കൗട്ട്, സ്പോർട്സ് ഡെവലപ്മെന്റ് ഓഫീസർ, സ്പോർട്സ് എൻജിനിയർ, സ്പോർട്സ് ഫെസിലിറ്റി എൻജിനിനിയർ, സ്പോർട്സ് ഫ്ളോറിങ‌്, സ്പോർട്സ് ലൈറ്റിങ‌്, സ്പോർട്സ് അക്കൗസ്റ്റിക്സ് എന്നിങ്ങനെ സ്പോർട്സ് അനുബന്ധിയായ വിവിധ കരിയറുകൾക്കുള്ള പരിശീലനം ഈ കോഴ്സുകളിൽനിന്നും ലഭിക്കും. ക്ലാസുകൾ ആഗസ‌്ത‌് 10 ന് ആരംഭിക്കും. ഫോൺ: 8891675259, 9995675259. വെബ്സൈറ്റ് www.smri.in Read on deshabhimani.com

Related News