സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം കഴിഞ്ഞ മാസം 10ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.lbs centre.kerala.gov.in ലും ഫലം ലഭിക്കും. 12,717 പേർ പരീക്ഷ എഴുതിയതിൽ 2564 പേർ വിജയിച്ചു. വിജയശതമാനം 20.16.   സെറ്റ് സർട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിന് എൽബിഎസ് സെന്ററിന്റെ വെബ്‌സൈറ്റിൽനിന്ന്‌ ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച്‌  എൽബിഎസ്‌ ഡയറക്‌ടർക്ക്‌ നൽകണം.  എസ്‌സി/എസ്ടി, പിഎച്ച്/ വിഎച്ച് വിഭാഗത്തിൽ അപേക്ഷ നൽകി വിജയിച്ചവർ അവരുടെ ജാതി/ വൈകല്യം തെളിയിക്കുന്ന (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) ബന്ധപ്പെട്ട രേഖകൾ എന്നിവ അപേക്ഷയോടൊപ്പം നൽകണം. ഫോൺ: 0471 2560311, 312, 313, 314. Read on deshabhimani.com

Related News