സ്റ്റാര്‍ട്ടപ്പുകൾക്കായി കുസാറ്റില്‍ ഓൺലൈന്‍ പ്രഭാഷണപരമ്പര



കൊച്ചി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കുസാടെക് ഫൗണ്ടേഷനു കീഴിലുള്ള കുസാറ്റ്- ടിബിഐ, ഓൺലൈൻ ഓറിയന്റേഷൻ പരിപാടി നടത്തും. 16 മുതൽ 26 വരെ വൈകിട്ട് നാലുമുതൽ 5.30 വരെയാണ്‌  പ്രഭാഷണപരമ്പര. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും ഇതിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് അടിസ്ഥാനവിവരങ്ങൾ പകർന്നുനൽകാനുമാണ് ഇത്‌. ‘അക്കാദമിക് സ്റ്റാർട്ടപ്‌ ഇക്കോസിസ്റ്റം' എന്ന വിഷയത്തിൽ കേരള സ്റ്റാർട്ടപ്‌ മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് ആദ്യ പ്രഭാഷണം നടത്തും.  പ്രവേശനം സൗജന്യം. താൽപ്പര്യമുള്ളവർക്ക് https://bit.ly/2AqxiEM  ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ:  8108074199, 9900634422. Read on deshabhimani.com

Related News