‘ശാസ്‌ത്രം പ്രവർത്തനത്തിൽ ’ലൂക്ക ശാസ്‌ത്രോത്സവം നവംബർ 14 വരെ



തിരുവനന്തപുരം> കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ ഓൺലൈൻ പ്രസിദ്ധീകരണ വിഭാഗമായ ലൂക്ക ( LUCA  ലാസ്റ്റ് യൂണിവേഴ്സൽ കോമൺ ആങ്‌സിസ്റ്റർ)‘ ശാസ്‌ത്രം പ്രവർത്തനത്തിൽ’ (science in action )എന്ന വിഷയത്തിൽ ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നു.   നവംബർ 14 ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം വരെ  വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്‌. വർഗ്ഗീയ ശക്തികളാൽ കൊല്ലപ്പെട്ട   നരേന്ദ്ര ധാബോൽക്കറിന്റെ രക്തസാക്ഷി ദിനമായ  ആഗസ്റ്റ് 20 ,ദേശീയ ശാസ്ത്രാവബോധ ദിനത്തിലാണ്‌ പരിപാടി തുടങ്ങിയത്‌.   ‘സയൻസ് എഴുത്തിൽ കണ്ണി ചേരാം'  എന്ന പരിപാടിയിൽ സാധാരണക്കാർ മുതൽ ശാസ്ത്രജ്ഞന്മാർ വരെ 20000 ഓളം പേർക്ക്‌ പങ്കെടുക്കാം . ലൂക്കയുടെ ചോദിക്കാം എന്ന ഓൺലൈൻ പ്ലാറ്റ്‌ ഫോമിൽ കുട്ടികളുടെ ശാസ്ത്ര സംബന്ധിയായ ചോദ്യങ്ങൾക്കു അതാത് മേഖലയിലെ വിദഗ്‌ധർ മറുപടി നൽകും. തിരഞ്ഞെടുക്കുന്ന ചോദ്യങ്ങൾക്ക് സമ്മാനങ്ങളുമുണ്ട്. കുട്ടികൾക്ക് വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്താനും അത് വീഡിയോയാക്കി ലൂക്കക്ക് അയച്ച് കൊടുത്ത് സമ്മാനങ്ങൾ നേടാനും അവസരമൊരുക്കുന്ന യുറീക്ക ശാസ്ത്രോത്സവം , ശാസ്ത്രം ചെയ്യാം,പ്രകൃതി നിരീക്ഷണത്തിന് ഊന്നൽ നൽകുന്ന  വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം , ശാസ്ത്രം അതിജീവനത്തിന് , അശാസ്ത്രീയതയെ തിരിച്ചറിയൽ , ശാസ്ത്രം ശ്രവിക്കാം എന്ന പോഡ്‌കാസ്റ്റ്  വീഡിയോ പരമ്പര , ലോകത്തെ മാറ്റിമറിച്ച ശാസ്‌തപുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന ശാസ്ത്രപുസ്തകങ്ങൾ , കോവിഡ്  പ്രതിരോധത്തിൻ്റെ ശാസ്ത്രഗാഥ  തുടങ്ങി നിരവധി ഓൺലൈൻ പരിപാടികൾ ആണ് മൂന്നുമാസം നീണ്ട് നിൽക്കുന്ന ഈ ശാസ്ത്ര പ്രചരണ പരിപാടിയിൽ ലൂക്ക ഒരുക്കുന്നത്. പരിപാടിയുടെ വിശദാംശങ്ങൾ  : https://luca.co.in/science-in-action-science-festival/ ലഭിക്കും ലൂക്കയിലെന്തുണ്ട് ? ലൂക്ക സയൻസ് പോർട്ടലിൽ ശാസ്ത്രപഠനത്തിനുതകുന്ന ഒട്ടേറെ വിഭവങ്ങൾ ഇപ്പോൾ ലഭ്യമാണ്. ലൂക്കയുടെ ഉള്ളടക്കക്കാർഡിൽ തൊട്ട് വിവിധ ശാസ്ത്രവിഷയങ്ങളിലെ ലേഖനങ്ങൾ വായിക്കാം : https://luca.co.in/wp-content/uploads/2020/09/luca-content-card.pdf ലിങ്കിൽ വായിക്കാം . Read on deshabhimani.com

Related News