സംസ്‌കൃത സർവകലാശാല പിജി കോഴ്‌സുകൾ: അവസാന തീയതി 28



കാലടി > സംസ്‌കൃത സർവകലാശാലയുടെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് 28 വരെ അപേക്ഷിക്കാം.  കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലുമാണ‌് കോഴ്‌സുകൾ നടത്തുക. മേയിൽ നടത്തുന്ന പ്രവേശനപരീക്ഷയുടെയും  അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. കാലടി മുഖ്യകേന്ദ്രത്തെക്കൂടാതെ തിരുവനന്തപുരം, പന്മന, ഏറ്റുമാനൂർ, തുറവൂർ, തൃശൂർ, തിരൂർ, കൊയിലാണ്ടി, പയ്യന്നൂർ പ്രാദേശികകേന്ദ്രങ്ങളിലും എംഎ  പ്രവേശന പരീക്ഷാകേന്ദ്രം ഉണ്ടാകും. കാലടി, തുറവൂർ, തിരൂർ, പയ്യൂർ എന്നിവിടങ്ങളിലാണ് എംഎസ്ഡബ്ല്യു  പ്രവേശനപരീക്ഷാകേന്ദ്രങ്ങൾ. കാലടി മുഖ്യകേന്ദ്രത്തിൽ മാത്രമേ എംപിഎഡ്/എംഎസ‌്സി/എംഎഫ്എ കോഴ്‌സുകളുടെ പ്രവേശനപരീക്ഷയുള്ളൂ. ഓൺലൈനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റഡ്‌ കോപ്പി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കമ്യൂണിറ്റി/ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം മെയ‌് രണ്ടിനകം അതത് വകുപ്പുമേധാവികൾ, കോഴ്‌സുകൾ  നടത്തുന്ന പ്രാദേശികകേന്ദ്രങ്ങളുടെ ഡയറക്ടർമാർ എന്നിവർക്ക് സമർപ്പിക്കണം. എംഎ  100/ രൂപയും (എസ‌്സി, എസ‌്ടി 25 രൂപ), എംഎസ‌്സി 110 രൂപയും (എസ‌്സി, എസ്ടി 25 രൂപ),  എംഎസ‌്ഡബ്ല്യു, എംഎഫ്എ എന്നിവയ‌്ക്ക‌് 250 രൂപയും (എസ‌്സി, എസ്ടി 50 രൂപ), എംപിഎഡ്  500 രൂപയുമാണ് (എസ്‌സി, എസ്ടി 100 രൂപ) പ്രവേശനപരീക്ഷ ഫീസ്. യൂണിയൻ ബാങ്ക് ഓഫ‌് ഇന്ത്യയുടെ ബ്രാഞ്ചുകളിൽനിന്നുള്ള ചെലാൻവഴിയോ, യൂണിയൻ ബാങ്ക് കാലടി ബ്രാഞ്ചിൽ പേയബിൾ ആയ ദ‌ി ഫിനാൻസ് ഓഫീസർ, ശ്രീശങ്കരാചാര്യ  യൂണിവേഴ്‌സിറ്റി ഓഫ് സാൻസ്‌ക്രിറ്റ് എന്ന പേരിലെടുത്ത ഡിഡിവഴിയോ പ്രവേശനഫീസ് അടയ്ക്കാം. അപേക്ഷകർ  ഡിഡിയുടെ മറുവശത്ത് പേര്, വിലാസം, ഫോൺ നമ്പർ തുടങ്ങിയവ രേഖപ്പെടുത്തണം. വിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും ഓലൈനിൽ അപേക്ഷിക്കുതിനും www.ssus.ac.in, www.ssuosnline.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. Read on deshabhimani.com

Related News