സംസ്‌കൃത സർവകലാശാലയിൽ കോഴ്‌സുകൾക്ക് അപേക്ഷ ിക്കാം



കാലടി > കാലടി സംസ്‌കൃത സർവകലാശാലയുടെ 20182019 വർഷത്തെ എംഎ, എംഎസ്‌സി, എംഎസ്ഡബ്ല്യു, എംപിഎഡ്, എംഎഫ്എ ആൻഡ് പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലുമാണ് കോഴ്‌സ്. കോഴ്‌സുകൾ നടത്തുന്ന കേന്ദ്രം, കോഴ്‌സുകൾ എന്നിവ ചുവടെ കാലടി മുഖ്യകേന്ദ്രം: എംഎ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഭരതനാട്യം, മോഹിനിയാട്ടം, തിയറ്റർ, കംപാരറ്റീവ് ലിറ്ററേച്ചർ ആൻഡ് ലിംഗ്വിസ്റ്റിക്‌സ്, സാൻസ്‌ക്രിറ്റ് സാഹിത്യ, സാൻസ്‌ക്രിറ്റ് വേദാന്ത, സാൻസ്‌ക്രിറ്റ് വ്യാകരണ, സാൻസ്‌ക്രിറ്റ് ന്യായ, സാൻസ്‌ക്രിറ്റ് ജനറൽ, വേദിക് സ്റ്റഡീസ്, സോഷ്യോളജി. എംഎസ്‌സി സൈക്കോളജി, ജ്യോഗ്രഫി. മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എംഎസ്ഡബ്ല്യു). മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (എംപിഎഡ്). എംഎഫ്എ ( വിഷ്വൽ ആർട്‌സ്), പിജി ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിങ്‌സ് ഇൻ ഹിന്ദി. തിരുവനന്തപുരംകേന്ദ്രം:  എംഎ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, സാൻസ്‌ക്രിറ്റ് സാഹിത്യ, സാൻസ്‌ക്രിറ്റ് വേദാന്ത, സാൻസ്‌ക്രിറ്റ് വ്യാകരണ, സാൻസ്‌ക്രിറ്റ് ന്യായ. പൻമന പ്രാദേശിക കേന്ദ്രം:  എംഎ മലയാളം, ഹിന്ദി, സാൻസ്‌ക്രിറ്റ് വേദാന്ത, ഇംഗ്ലീഷ്. ഏറ്റുമാനൂർകേന്ദ്രം:  എംഎ മലയാളം, ഹിന്ദി, സാൻസ്‌ക്രിറ്റ് സാഹിത്യ, പിജി ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിങ്‌സ് ഇൻ ഹിന്ദി. തുറവൂർ പ്രാദേശികകേന്ദ്രം:  എംഎ മലയാളം, സാൻസ്‌ക്രിറ്റ് സാഹിത്യ, ഹിസ്റ്ററി,  മാസ്റ്റർ ഓഫ് സോഷ്യൽ വർക് (എംഎസ്ഡബ്ല്യൂ) തൃശൂർകേന്ദ്രം:  എംഎ മലയാളം, ഹിന്ദി, സാൻസ്‌ക്രിറ്റ് സാഹിത്യ, സാൻസ്‌ക്രിറ്റ് ന്യായ. തിരൂർകേന്ദ്രം:  എംഎ മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലീഷ്, അറബിക്, സാൻസ്‌ക്രിറ്റ് സാഹിത്യ, സാൻസ്‌ക്രിറ്റ് വ്യാകരണ, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എംഎസ്ഡബ്ല്യു). കൊയിലാണ്ടി പ്രാദേശികകേന്ദ്രം:  എംഎ ഉറുദു, സാൻസ്‌ക്രിറ്റ് സാഹിത്യ, സാൻസ്‌ക്രിറ്റ് വേദാന്ത, മലയാളം, ഹിന്ദി, സാൻസ്‌ക്രിറ്റ് ജനറൽ പയ്യന്നൂർകേന്ദ്രം:  മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സാൻസ്‌ക്രിറ്റ് സാഹിത്യ, സാൻസ്‌ക്രിറ്റ് വ്യാകരണ, സാൻസ്‌ക്രിറ്റ് വേദാന്ത, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് ( എംഎസ്ഡബ്ല്യു). മേയിൽ നടത്തുന്ന പ്രവേശനപരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും എംഎ, എംഎസ്‌സി, എംഎസ്ഡബ്ല്യൂ കോഴ്‌സുകളിലേക്കുള്ള പ്രവേശനം. ഈ സർവകലാശാലയിൽനിന്ന് ബിരുദം നേടിയവർക്കോ ഈ സർവകലാശാല അംഗീകരിക്കുന്ന മറ്റു സർവകലാശാലകളിൽനിന്ന് 10+ 2+ 3 പാറ്റേണിൽ ബിരുദം കരസ്ഥമാക്കിയവർക്കോ  അപേക്ഷിക്കാം. ബിഎ പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയായവർക്കും ഒന്നുമുതൽ അഞ്ചുവരെയുള്ള സെമസ്റ്ററുകൾ പൂർത്തിയാക്കി ഏപ്രിലിൽ ഫൈനൽ സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ 31.08.2018നു മുമ്പ് പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കണം. എംഎ മ്യൂസിക്, ഡാൻസ്, തിയറ്റർ എന്നിവയ്ക്ക് അപേക്ഷിക്കുന്നവർക്ക് എഴുത്തുപരീക്ഷയും അഭിരുചിപരീക്ഷയും പ്രയോഗികപരീക്ഷയും ഉണ്ടാകും. ഫിസിക്കൽ എഡ്യുക്കേഷനിൽ സംസ്‌കൃത സർവകലാശാലയും യുജിസിയും അംഗീകരിച്ച റെഗുലർ ബാച്ചിലർ കോഴ്‌സ് 50 ശതമാനം മാർക്കോടെ പാസ്സായവർക്ക് എംപിഎഡ് കോഴ്‌സിന് അപേക്ഷിക്കാം. ഇവർ പ്രവേശനപരീക്ഷ കൂടാതെ ഫിറ്റ്‌നസ്/പ്രാക്ടിക്കൽ പരീക്ഷ കൂടി പാസാകണം. എംഎഫ്എ കോഴ്‌സിന് അപേക്ഷിക്കുന്നവർ ഫൈൻ ആർട്‌സിൽ ബാച്ചിലർ ഡിഗ്രി 55 ശതമാനം മാർക്കോടെ പാസ്സായവരായിരിക്കണം. മേയിൽ നടത്തുന്ന പ്രവേശനപരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും എംഎ, എംഎസ്‌സി, എംഎസ്ഡബ്ല്യൂ കോഴ്‌സുകളിലേക്കുള്ള പ്രവേശനം.  കാലടി മുഖ്യകേന്ദ്രം കൂടാതെ പ്രാദേശികകേന്ദ്രങ്ങളിലും എംഎ പ്രവേശനപരീക്ഷാ കേന്ദ്രം ഉണ്ടാകും. കാലടി, തുറവൂർ, തിരൂർ, പയ്യന്നൂർ എന്നിവിടങ്ങളിലാണ് എംഎസ്ഡബ്ല്യു പ്രവേശന പരീക്ഷാകേന്ദ്രങ്ങൾ. എംപിഎഡ്/എംഎസ്‌സി/എംഎഫ്എ കോഴ്‌സുകളുടെ പ്രവേശനപരീക്ഷ കാലടി മുഖ്യകേന്ദ്രത്തിൽ മാത്രമായിരിക്കും. ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾക്ക് 28.04.2018ന് മുമ്പ് ഓണലൈനിൽ അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റഡ് കോപ്പി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കമ്യൂണിറ്റി/കാസ്റ്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ  പകർപ്പുകൾ സഹിതം 2.5.2018 നകം അതത് വകുപ്പുമേധാവികൾ, കോഴ്‌സുകൾ നടത്തുന്ന പ്രാദേശിക കേന്ദ്രങ്ങളുടെ ഡയറക്ടർമാർ എന്നിവർക്ക് സമർപ്പിക്കണം. എംഎ  100 രൂപയും (എസ്‌സി, എസ്ടി 25 രൂപ) എംഎസ്‌സി 110 രൂപയും (എസ്‌സി, എസ്ടി 25 രൂപ)  എംഎസ്ഡബ്ല്യു, എംഎഫ്എ എന്നിവയ്ക്ക് 250 രൂപയും (എസ്‌സി, എസ്ടി 50 രൂപ), എംപിഎഡ്  500 രൂപയുമാണ് ( എസ്‌സി, എസ്ടി 100 രൂപ) പ്രവേശനപരീക്ഷാ ഫീസ്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചുകളിൽ എസ്എസ് യുഎസ് ചലാൻ റസീപ്റ്റ്‌വഴിയോ  യൂണിയൻ ബാങ്ക് കാലടി ബ്രാഞ്ചിൽ പേയബിൾ ആയ ദ ഫിനാൻസ് ഓഫിസർ, ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി ഓഫ് സാൻസ്‌ക്രിറ്റ് എന്ന പേരിലുള്ള ഡിഡി വഴിയോ പ്രവേശനഫീസ് അടയ്ക്കാം. ഡിഡിയുടെ മറുവശത്ത് പേര്, മേൽവിലാസം, ഫോൺനമ്പർ എന്നിവ എഴുതണം. വിശദവിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.in, www.ssusonline.org  എന്നീ വെബ്‌സൈറ്റുകൾ ഉപയോഗിക്കാം.   Read on deshabhimani.com

Related News