ത‍ൃശൂര്‍ പൂരം: ബിരുദ തല പ്രാഥമിക പരീക്ഷ സംബന്ധിച്ച പി എസ് സി അറിയിപ്പ്



തിരുവനന്തപുരം> തൃശൂര്‍ പൂരം നടക്കുന്നതിനാല്‍ 29 ശനിയാഴ്ച 1.30 മുതല്‍ നടക്കുന്ന ബിരുദതല പ്രാഥമിക പരീക്ഷയ്‌ക്ക് തൃശൂര്‍ ന​ഗര പരിധിയിലും തൃശൂര്‍ ജില്ലയിലും പരീക്ഷാ കേന്ദ്രം ലഭിച്ചിട്ടുള്ള ഉദ്യോ​ഗാര്‍ഥികള്‍ കൃത്യ സമയത്തു തന്നെ കേന്ദ്രങ്ങളിലെത്താന്‍ ശ്രദ്ധിക്കണംമെന്ന് പി എസ് സി അറിയിച്ചു. പൂരത്തോടനുബന്ധിച്ച് ​ഗതാ​ഗതക്കുരുക്കും നിയന്ത്രണങ്ങളും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് അറിയിപ്പ്. വൈകിയെത്തുന്നവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നും പി എസ് സി അറിയിച്ചു. Read on deshabhimani.com

Related News