പോളിടെക്‌നിക് 
ഡിപ്ലോമ അഡ്മിഷൻ



തിരുവനന്തപുരം സംസ്ഥാനത്തെ വിവിധ സർക്കാർ, എയിഡഡ് പോളിടെക്‌നിക് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷന്‌ ശേഷവും നിലനിൽക്കുന്ന ഒഴിവുകളിലേക്ക് സ്ഥാപനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ www.polyadmission.orgൽ. 24, 25, 26 എന്നീ തീയതികളിൽ ഏതെങ്കിലും ദിവസം രാവിലെ പത്തിന്‌ മുമ്പായി അതതു സ്ഥാപനങ്ങളിൽ ഹാജരാകണം. ഹാജരാകുന്ന അപേക്ഷകരുടെ റാങ്കിന്റെ ക്രമത്തിലായിരിക്കും പ്രവേശനം.  അപേക്ഷാ ഫീസ് എസ്‌സിഎസ്ടി വിഭാഗത്തിന്‌ 75 രൂപ. മറ്റുള്ളവർക്ക്‌ 150 രൂപ. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും പങ്കെടുക്കാം. Read on deshabhimani.com

Related News