പോളിടെക്‌നിക് പ്രവേശനം: 11 വരെ അപേക്ഷിക്കാം



തിരുവനന്തപുരം സംസ്ഥാനത്തെ 45 സർക്കാർ പോളിടെക്‌നിക്കിലേക്കും ആറ് എയ്ഡഡ് പോളിടെക്‌നിക്കിലേക്കും 19 സ്വാശ്രയ പോളിടെക്‌നിക്കിലെ ഉയർന്ന ഫീസോടുകൂടിയ (പ്രതിവർഷം 22,500) ഗവൺമെന്റ് സീറ്റുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ ജൂൺ 11 വരെ സ്വീകരിക്കും. എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി/ മറ്റ് തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. എൻജനിയറിങ‌് സ്ട്രീമുകളിലേക്ക് (സ്ട്രീം1) അപേക്ഷിക്കാൻ ഇംഗ്ലീഷും കണക്കും സയൻസും യോഗ്യതാ പരീക്ഷയിൽ ഓരോ പേപ്പറായി പഠിച്ചിരിക്കണം. നോൺ എൻജിനിയറിങ‌് സ്ട്രീമുകളിലേക്ക് (സ്ട്രീം2) അപേക്ഷിക്കാൻ ഇംഗ്ലീഷും കണക്കും  പഠിച്ചിരിക്കണം. ഒരപേക്ഷകന് 30 ഓപ്ഷൻവരെ നൽകാം. സ്വന്തമായോ അക്ഷയ സെന്റർ വഴിയോ മറ്റ് സംവിധാനങ്ങൾ വഴിയോ അപേക്ഷ സമർപ്പിച്ചവർ പ്രിന്റൗട്ട് എടുത്ത് ഏതെങ്കിലും അടുത്ത ഗവൺമെന്റ്/ എയ്ഡഡ് പോളിടെക്‌നിക്കുകളിൽ പരിശോധനയ്ക്ക് വിധേയമാക്കി തെറ്റുകളില്ല എന്ന് ഉറപ്പ് വരുത്തിയതിനുശേഷം ഫീസടച്ച് രജിസ്റ്റർ ചെയ്യണം. അപേക്ഷാഫീസ് 150 രൂപ. എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് 75 രൂപ. ജൂൺ 11 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂൺ 13 വരെ ഗവൺമെന്റ്/എയ്ഡഡ് പോളിടെക്‌നിക്കുകളിൽ രജിസ്റ്റർ ചെയ്യാം. Read on deshabhimani.com

Related News