പ്ലസ‌് വൺ: സപ്ലിമെന്ററി പ്രവേശനത്തിന‌് അപേക്ഷിക്കാം



തിരുവനന്തപുരം ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന‌് സപ്ലിമെന്ററി പ്രവേശനത്തിന‌് അപേക്ഷിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട‌്മെന്റ‌് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്തവർക്കും ജൂലൈ രണ്ട‌് വൈകിട്ട‌് അഞ്ചുവരെ അപേക്ഷിക്കാം. സിബിഎസ‌്ഇ സ്കൂൾതല പരീക്ഷയിൽ യോഗ്യത നേടിയവരെയും എസ‌്എസ‌്എൽസി സേ പരീക്ഷാ വിജയികളെയും സപ്ലിമെന്ററി അലോട്ട‌്മെന്റിൽ പരിഗണിക്കും. സപ്ലിമെന്ററി അലോട്ട‌്മെന്റിനുള്ള ഒഴിവുകളുടെ വിവരങ്ങൾ www.hscap.kerala.gov.in വെബ‌്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മുഖ്യ അലോട്ട‌്മെന്റിൽ അപേക്ഷിച്ചും അലോട്ട‌്മെന്റ‌് ലഭിക്കാത്തവർ നേരത്തെ അപേക്ഷിച്ച സ്കൂളുകളിൽ പുതിയ ഓപ‌്ഷനുകൾ  രേഖപ്പെടുത്തിയ റിന്യൂവൽ ഫോം സമർപ്പിക്കണം. ഇതുവരെ അപേക്ഷിക്കാത്തവർ ഓൺലൈനായി അപേക്ഷ സമർപ്പിച്ച‌് അതിന്റെ പ്രിന്റ‌് ഒൗട്ട‌് അനുബന്ധരേഖകൾ സഹിതം അടുത്തുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വെരിഫിക്കേഷനായി സമർപ്പിക്കണം. മുഖ്യഘട്ടത്തിൽ ഓൺലൈൻ അപേക്ഷ സമർപ്പിച്ച‌് പ്രിന്റ‌് ഔട്ട‌് വെരിഫിക്കേഷനായി സമർപ്പിക്കാത്തവരും വെരിഫിക്കേഷനായി അടുത്തുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സമർപ്പിക്കണം. സപ്ലിമെന്ററി അലോട്ട‌്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂളുകളും കോമ്പിനേഷനുകളും മാത്രമേ ഓപ‌്ഷനായി സ്വീകരിക്കാവൂ. മെറിറ്റ‌് ക്വോട്ടയിൽ പ്രവേശനം നേടുകയും സ്കൂൾ, കോമ്പിനേഷൻ ട്രാൻസ‌്ഫറിന‌് അപേക്ഷിക്കുകയും ചെയ്തവരുടെ ഫലം വെബ‌്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലിസ‌്റ്റിലുള്ളവർ ലിങ്കിൽ ലഭ്യമായ രണ്ടുപേജുള്ള അലോട്ട‌്മെന്റ‌് സ്ലിപ‌് സഹിതം പുതിയ സ്കൂളിലോ കോമ്പിനേഷനിലോ വെള്ളിയാഴ്ച വൈകിട്ട‌് നാലിനുള്ളിൽ പ്രവേശനം നേടണം. Read on deshabhimani.com

Related News