പ്ലസ‌് വൺ ഫലം ഇന്നറിയാം



തിരുവനന്തപുരം ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ചൊവ്വാഴ‌്ച പ്രസിദ്ധീകരിക്കും. ഫലം http://dhsekerala.gov.in വെബ‌്സൈറ്റിൽ അറിയാം. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പൊതുപരീക്ഷയുടെ സ്‌കോറുകളും ചൊവ്വാഴ‌്ച പ്രസിദ്ധീകരിക്കും.  www.keralaresults.nic.in, www.results.kerala.nic.in  എന്നീ സൈറ്റുകളിൽ ലഭിക്കും. കോഴിക്കോട‌് മുക്കം നീലേശ്വരം ഗവ. ഹയർ സെക്കൻഡറിയിലെ 32 കുട്ടികളുടെ കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ  അധ്യാപകൻ തിരുത്തിയെഴുതിയ ഉത്തരങ്ങളുടെ മാർക്ക‌് കുറവ‌് ചെയ‌്താണ‌് ഫലം പ്രസിദ്ധീകരിക്കുക. അതേസമയം അധ്യാപകൻ മുഴുവനായി എഴുതിയ രണ്ടു കുട്ടികളുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ട‌്. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മാർക്ക‌് ലിസ‌്റ്റ‌് 30 മുതൽ ലഭ്യമാകുമെന്നും ഹയർ സെക്കൻഡറി പരീക്ഷാ ജോയിന്റ‌് ഡയറക്ടർ ഡോ. എസ‌് എസ‌് വിവേകാനന്ദൻ അറിയിച്ചു.   Read on deshabhimani.com

Related News