പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ 13ന്‌



തിരുവനന്തപുരം ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ്‌ ഫലം തിങ്കൾ രാവിലെ ഒമ്പതിന്‌ പ്രസിദ്ധീകരിക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ  www. admission.dge.kerala.gov.in ലെ "Click for Hi gher Secondary Admiss ion' എന്ന ലിങ്കിലൂടെ അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candi date Login SWS ലൂടെ ലോഗിൻ ചെയ്ത്Trial Results വഴി അപേക്ഷകർക്ക് ട്രയൽ ഫലം പരിശോധിക്കാം. സ്കൂളുകളിലെ ഹെൽപ് ഡെസ്കുകളിൽനിന്ന്‌ സഹായം തേടാം. 16ന് വൈകിട്ട് അഞ്ചുവരെ ഫലം പരിശോധിക്കാനാകും. തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്ക്‌ ഉപയോഗിച്ച്‌ 16ന് വൈകിട്ട് അഞ്ചിനുള്ളിൽ ചെയ്യാം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ്‌ റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്. Read on deshabhimani.com

Related News