പ്ലസ്‌ടു സേ, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകൾ സെപ്‌തംബർ 22 മുതൽ



തിരുവനന്തപുരം ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി/ടെക്നിക്കൽ ഹയർ സെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകൾ സെപ്തംബർ 22-ന് ആരംഭിക്കും. ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക്‌ അവരുടെ സ്കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാം. എസ്എസ്എൽസി /ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി/എസ്എസ്എൽസി(ഹിയറിങ്‌ ഇംപയേർഡ്) /ടിഎച്ച്എസ്എൽസി (ഹിയറിങ്‌ ഇംപയേർഡ്) സേ പരീക്ഷകളും സെപ്തംബർ 22-ന് ആരംഭിക്കും. ഇതിലേക്കുള്ള പരീക്ഷാ വിജ്ഞാപനം www.keralapareekshabhavan.in ൽ വെള്ളിയാഴ്‌ച പ്രസിദ്ധീകരിക്കും. കോവിഡ്–- 19-ന്റെ പശ്ചാത്തലത്തിൽ മെയ് 26 മുതൽ നടന്ന പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന കുട്ടികൾക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ഈ വിദ്യാർഥികളെ റഗുലർ കാൻഡിഡേറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കും. ഡിഎൽഎഡ് പരീക്ഷ സെപ്തംബർ മൂന്നാം വാരം നടത്തും. ഇതിന്റെ വിശദമായ ടൈംടേബിൾ പിന്നീട്‌ പ്രസിദ്ധീകരിക്കും. കോവിഡ്–-19 വ്യാപനം വിലയിരുത്തിയശേഷം പരീക്ഷാ തീയതിയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തും. പ്ലസ് വൺ: അപേക്ഷ 25 വരെ നീട്ടി ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി  ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം 25ന് വൈകിട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു. കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിനുള്ള സമയപരിധിയും 25 വരെ നീട്ടിയിട്ടുണ്ട്.  അലോട്ട്‌മെന്റ് ഷെഡ്യൂളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാസം 24ന് പ്രസിദ്ധീകരിക്കാനിരുന്ന ട്രയൽ അലോട്ട്‌മെന്റ് സെപ്‌തംബർ അഞ്ചിനായിരിക്കും. സെപ്‌തംബർ ഏഴിന് പ്രസിദ്ധീകരിക്കാനിരുന്ന ആദ്യ അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിക്കും. 4.75 ലക്ഷം പേരാണ് പ്ലസ് വൺ പ്രവേശനത്തിന് വ്യാഴാഴ്‌ചവരെ അപേക്ഷിച്ചിട്ടുള്ളത്. Read on deshabhimani.com

Related News