ഐഎച്ച്ആര്‍ഡിയില്‍ പിജിഡിസിഎ പ്രവേശനം



തിരുവനന്തപുരം >ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്പ്മെന്റ് (ഐഎച്ച്ആര്‍ഡി) 2017 ജനുവരി മുതല്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളമോ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍ (പി.ജി.ഡി.സിഎ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം മേഖലാ കേന്ദ്രത്തിലും വാഴക്കാട്, അടൂര്‍, പീരുമേട്, പട്ടുവം, കോഴിക്കോട്, പയ്യന്നൂര്‍, കാര്‍ത്തികപ്പളളി അപ്ളൈഡ് സയന്‍സ് കോളേജുകളിലും കരുനാഗപ്പളളി, മാള, വടകര, കല്ല്യാശേരി, മറ്റക്കര മോഡല്‍ പോളിടെക്നിക്കുകളിലും മുട്ടം (തൊടുപുഴ), പെരിന്തല്‍മണ്ണ, പുതുപ്പളളി, ആലുവ ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളിലും തിരൂര്‍, കുറ, വാളഞ്ചേരി, രാജാക്കാട്, ചേര്‍പ്പ് എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്ററുകളിലുമാണ് കോഴ്സുകള്‍. പ്രവേശനയോഗ്യത ഏതെങ്കിലും അംഗീകൃത സര്‍വകലാശാലാ ബിരുദം. അപേക്ഷാഫോറവും നിബന്ധനകളും ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റില്‍ www.ihrd.ac.in നിന്നും ട്രെയിനിങ് സെന്ററുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ രജിസ്ട്രേഷന്‍ ഫീസായ (ബന്ധപ്പെട്ട ട്രെയിനിങ സെന്റര്‍ മേധാവിയുടെ പേരില്‍ എടുത്ത) 150/ രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 100/ രൂപ) സഹിതം ബന്ധപ്പെട്ട ട്രെയിനിങ സെന്ററില്‍ ഡിസംബര്‍ 22 ന് മുന്‍പ് ലഭിക്കണം Read on deshabhimani.com

Related News