പരിയാരം മെഡിക്കൽ കോളേജ‌് ബിഎസ് സി എംഎൽടി യോഗ്യതാലിസ്റ്റ് പ്രസിദ്ധീകരിച്ചു



കണ്ണൂർ പരിയാരം മെഡിക്കൽകോളേജിലെ 2018‐19 അധ്യയന വർഷത്തെ ബിഎസ്സി എംഎൽടി കോഴ്സിലെ മാനേജ‌്മെന്റ്, എൻആർഐ ക്വാട്ടകളിലേക്ക് അപേക്ഷിച്ചവരുടെ പ്രൊവിഷണൽ യോഗ്യതാലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ന്യൂനത പരിഹരിക്കുന്നതിന് ശനിയാഴ്്ച പകൽ മൂന്നുവരെ അവസരമുണ്ട്. 30ന് പകൽമൂന്നിന‌് അന്തിമ യോഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതനുസരിച്ച് അന്നേദിവസം വൈകിട്ട് അഞ്ചിന‌് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓൺലൈൻ അപേക്ഷയിൽ സൂചിപ്പിച്ച ഇ‐മെയിൽ വിലാസം വഴി അപേക്ഷകർക്ക് വിവരം നൽകിയിട്ടുണ്ട്. സ്ഥാപനത്തിന്റെ വെബ് സൈറ്റ് വിലാസം www.mcpariyaram.com Read on deshabhimani.com

Related News