പരിയാരത്ത് സ്‌പോട്ട് അഡ് മിഷൻ നാളെ



പരിയാരത്ത് സ്‌പോട്ട് അഡ് മിഷൻ നാളെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിന് കീഴിലുള്ള നേഴ്‌സിങ‌് കോളേജിൽ എംഎസ്‌സി നേഴ്‌സിങ‌്, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ കാർഡിയോ വാസ്‌കുലാർ ആൻഡ‌് തൊറാസിക് നേഴ്‌സിങ‌് കോഴ്‌സുകളിൽ ഒഴിവുണ്ട്. ശനിയാഴ്ചയാണ് ഇരുകോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ. രാവിലെ 10ന‌് എംഎസ് സി നേഴ്‌സിങ‌് കോഴ്‌സിലും 11ന‌് കാർഡിയോ വാസ്‌കുലാർ ആൻഡ‌് തൊറാസിക് നേഴ്‌സി‌ങ‌് കോഴ്‌സിലും സ്‌പോട്ട് അഡ്മിഷൻ നടക്കും. പരിയാരം മെഡിക്കൽ കോളേജിലെ ചെയർമാന്റെ ചേമ്പറിലുള്ള കോൺഫറൻസ് ഹാളാണ് വേദി. വിശദാംശങ്ങൾ www.mcpariyaram.com വെബ്‌സൈറ്റിൽ ലഭ്യമാണ്. Read on deshabhimani.com

Related News