പരിയാരത്ത്‌ ഫാംഡി, ബിഫാം ഒന്നാം ഘട്ട അലോട്ട്‌മെന്റ് 24 ന്



കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിന് കീഴിലുള്ള ഫാർമസി കോളേജിലെ 2018﹣19 അധ്യയന വർഷത്തെ ഡോക്ടർ ഓഫ് ഫാർമസി (ഫാംഡി), ബാച്ചിലർ ഓഫ് ഫാർമസി (ബിഫാം) കോഴ്‌സുകളിലെ ഒന്നാംഘട്ട കൗൺസലിങ‌് 24 ന് നടക്കും. ഫാംഡി കോഴ്‌സിൽ മെറിറ്റ് ക്വാട്ടയിൽ രാവിലെ 10 നും  മാനേജുമെന്റ് ക്വാട്ടയിൽ 11 നും  എൻആർഐ ക്വാട്ടയിൽ 12 നാണ‌്  കൗൺസിലിങ‌് ആരംഭിക്കുക. ബിഫാം എൻആർഐ ക്വാട്ടയിൽ പകൽ രണ്ടിനാണ‌്  കൗൺസലിങ‌്. മെഡിക്കൽ കോളേജിലെ കോൺഫറൻസ് ഹാളാണ് കൗൺസിസലിങ‌് വേദി.  സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റിൽ പേരുള്ളവരാണ് ഒന്നാംഘട്ട കൗൺസലിങ്ങിൽ പങ്കെടുക്കേണ്ടത്. ആദ്യഘട്ട കൗൺസലിങ്ങിനു ശേഷം അന്ന് വൈകീട്ടുതന്നെ ഏതെങ്കിലും കോഴ്‌സിൽ ഒഴിവുണ്ടെങ്കിൽ അതുസംബന്ധിച്ച റിപ്പോർട്ട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.ആവശ്യമാകുന്നപക്ഷം ഒഴിവുകളുടെ എണ്ണം കണക്കാക്കി, ഇതേറാങ്ക്‌ലിസ്റ്റിലെ വെയിറ്റിങ‌് ലിസ്റ്റിലുള്ളവരെ പങ്കെടുപ്പിച്ച‌് രണ്ടാംഘട്ട കൗൺസലിങ‌് 27 ന് നടക്കും.  ചൊവ്വാഴ്ച നടക്കുന്ന ഒന്നാംഘട്ട കൗൺസലിങ്ങിൽ പങ്കെടുക്കേണ്ടവർക്ക്, ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തിയ ഇമെയിൽ വിലാസത്തിൽ വിവരം നൽകിയിട്ടുണ്ട്. വിശദാം ശങ്ങൾ  www.mcpariyaram.com  വെബ്‌സൈറ്റിലും ലഭ്യമാണ്. Read on deshabhimani.com

Related News