ഫാംഡി: പരിയാരത്ത് മെറിറ്റ് ക്വോട്ടയില്‍ രണ്ടാംഘട്ട കൌണ്‍സലിങ് 11ന്



കണ്ണൂര്‍ > 2017-18 അധ്യയന വര്‍ഷത്തെ ഡോക്ടര്‍ ഓഫ് ഫാര്‍മസി കോഴ്സിലെ മെറിറ്റ് ക്വോട്ടയിലേക്കുള്ള രണ്ടാംഘട്ട കൌണ്‍സലിങ് വെള്ളിയാഴ്ച പകല്‍ 11ന് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടറുടെ ഓഫീസില്‍ നടക്കും.  www.mcpariyaram.com   വെബ്സൈറ്റില്‍ ഇതിനോടകം പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റിലെ 31മുതല്‍ 45വരെയുള്ള റാങ്കുകാര്‍ക്കാണ് രണ്ടാംഘട്ട കൌണ്‍സലിങ്ങില്‍ പങ്കെടുക്കാനാവുക. ഒന്നാംഘട്ട കൌണ്‍സലിങ് കഴിഞ്ഞശേഷം ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കാണ് രണ്ടാംഘട്ട കൌണ്‍സലിങ്. പങ്കെടുക്കേണ്ടവര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷയിലെ ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫാംഡി മെറിറ്റ് ക്വാട്ടയില്‍ രണ്ടാംഘട്ട കൌണ്‍സലിങ്ങില്‍ പങ്കെടുക്കേണ്ടവര്‍, യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം  കൌണ്‍സലിങ് ദിവസം രാവിലെ 10ന് അഡ്മിഷന്‍ സെല്‍ ഓഫീസില്‍ റിപ്പോര്‍ട്ട്ചെയ്യണം. അന്നേദിവസംതന്നെ ഫീസടച്ച് പ്രവേശനം നേടാം. Read on deshabhimani.com

Related News