എഞ്ചിനീയറിംഗ് ഓപ്ഷന്‍ 30 വരെ നീട്ടി



തിരുവനന്തപുരം >സംസ്ഥാനത്തെ എഞ്ചിനീയറിംഗ് / ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ ഓപ്ഷന്‍ സമര്‍പ്പണത്തിനുള്ള സമയം ജൂണ്‍ 30 ഉച്ചയ്ക്ക് 12 മണി വരെയായിനീട്ടി.. തിങ്കളാഴ്ച  വരെ ലഭ്യമായ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള ട്രയല്‍ അലോട്ട്മെന്റ് ബുധനാഴ്ച  പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 വരെ ലഭ്യമാകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള ഒന്നാം അലോട്ട്മെന്റ് അന്ന് വൈകുന്നേരം പ്രസിദ്ധീകരിക്കും.. ഒന്നാംഘട്ട അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോഴ്‌സുകളിലേയ്ക്കോ കോളേജുകളിലേയ്ക്കോ പിന്നീട് ഒരു ഘട്ടത്തിലും ഓപ്ഷനുകള്‍ നല്‍കാന്‍ കഴിയുന്നതല്ലെന്ന് കമ്മീഷണര്‍ അറിയിച്ചു. Read on deshabhimani.com

Related News