കേരള സര്‍വകലാശാല പിജി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 16വരെ



തിരുവനന്തപുരം > കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവ., എയ്ഡഡ്, സ്വാശ്രയ, യുഐടി കോളേജുകളിലെ ബിരുദാനന്തര ബിരുദ (പിജി) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് 16ന് വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കായി അപേക്ഷകര്‍ പ്രിന്റൌട്ട് നിര്‍ബന്ധമായും സൂക്ഷിക്കണം. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവര്‍ തങ്ങളുടെ കൈവശമുള്ള അപേക്ഷയുടെ പ്രിന്റൌട്ട് സൂക്ഷ്മമായി പരിശോധിച്ച്  18നകം ആവശ്യമുള്ള തിരുത്തലുകള്‍ വരുത്തിയശേഷം പുതിയ പ്രിന്റൌട്ട് നിര്‍ബന്ധമായും സൂക്ഷിക്കണം.  അപേക്ഷയിലെ തെറ്റുകള്‍ പ്രവേശനത്തെ പ്രതികൂലമായി ബാധിക്കും. കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 16 വരെ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ട്, അനുബന്ധ രേഖകള്‍ എന്നിവ സഹിതം ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. 20ന് കോളേജില്‍ കമ്യൂണിറ്റി മെറിറ്റ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.  26ന് പ്രവേശനം നടത്തും. സര്‍വകലാശാലയിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. സ്പോര്‍ട്സ് ക്വോട്ട പ്രവേശനത്തിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ട്, സ്പോര്‍ട്സിലെ നേട്ടങ്ങള്‍ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. സര്‍വകലാശാലയിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. Read on deshabhimani.com

Related News