ലോക‌്ഡൗണിൽ വീട്ടിലിരുന്ന്‌ തൊഴിൽ പഠിക്കാം; സെമിനാറിൽ പങ്കെടുക്കാം



ആലപ്പുഴ>  പ്രിൻസും കൂട്ടുകാരും  ലോക‌്ഡൗണിൽ  വീട്ടിൽ വെറുതെ ഇരിക്കുകയല്ല. മൂന്നാഴ‌്ചകൊണ്ട‌് ഗൂഗിളിന്റെ ക്ലൗഡ‌് ആർക്കിടെക‌്ചറൽ പ്ലാറ്റ‌്ഫോം എന്ന കോഴ‌്സ‌് ചെയ‌്തു. സർട്ടിഫിക്കറ്റും നേടി.  ഓൺലൈനിൽ. അതും ഫീസില്ലാതെ . ‘യുഐ പാതി’ന്റെ റോബോട്ടിക‌്സ‌് പ്രോസസ‌് ഓട്ടോമേഷൻ എന്ന കോഴ‌്സ‌് ചെയ്യുകയാണ‌് ഇപ്പോൾ.     അസാപിന്റെ അഡ‌്വാൻസ‌്ഡ‌് സ‌്കിൽ ഡവലപ‌്മെന്റ‌് സെന്റർ നടത്തുന്ന ഓൺലൈൻ തൊഴിൽ നൈപുണ്യ വികസന കോഴ‌്സുകളിലൂടെയാണ‌് ഈ വിദ്യാർഥികൾ ഇതെല്ലാം പഠിക്കുന്നത‌്. മാവേലിക്കര വെളളാപ്പള്ളി നടേശൻ എൻജിനിയറിങ‌് കോളേജിലെ എസ‌് പ്രിൻസ‌്,   അനന്തുകൃഷ‌്ണൻ, അനുശ്രീ, സ‌്നേഹ സൂസൻ എന്നിവരുൾപ്പടെ കംപ്യൂട്ടർസയൻസ‌് നാലാം സെമസ‌്റ്ററിലെ 35 വിദ്യാർഥികളും    ഓൺലൈനിൽ ഇത്തരം കോഴ‌്സുകൾ ചെയ്യുന്ന തിരക്കിലാണ‌്.    സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ‌് ലോക‌്ഡൗൺ കാലത്ത‌് ഓൺലൈൻ കോഴ‌്സുകൾ സൗജന്യമാക്കിയതിന്റെ പ്രയോജനം സംസ്ഥാനത്താകെ നൂറുകണക്കിന‌് വിദ്യാർഥികൾ പ്രയോജനപ്പെടുത്തുകയാണ‌്.    എൻജിനിയറിങ‌് ബിരുദ, ഡിപ്ലോമ വിദ്യാർഥികൾക്കു മാത്രമല്ല.     കൊമേഴ‌്സ‌്, സയൻസ‌്, ആർട‌്സ‌് ബിരുദ വിദ്യാർഥികൾക്കും എസ‌്എസ‌്എൽസി, പ്ലസ‌്ടു യോഗ്യത മാത്രമുള്ളവർക്കും കോഴ‌്സുകൾ ഓൺലൈനിൽ ലഭ്യമാണ‌്.    ഗൂഗിൾ, യുഐ﹣-പാത‌്, ടിസിഎസ‌്, ഐബിഎം, നാഷണൽ ഡിജിറ്റൽ ലൈബ്രറി എന്നീ ഏജൻസികളുടെ കോഴ‌്സുകളാണ‌് ഇങ്ങനെ ഓൺലൈനിലേക്ക‌് ലഭ്യമാക്കിയത‌്. അസാപ‌് അഡ‌്വാൻസ‌്ഡ‌്സെ സ‌്കിൽ ഡവലപ‌്മെന്റ‌്  സെന്ററുകളിൽ ഈ എജൻസികളുമായി ചേർന്ന‌് കോഴ‌്സുകൾ നടത്തുന്നതുകൊണ്ടാണ‌് ലോക‌് ഡൗൺകാലത്ത‌് കോഴ‌്സുകൾ സൗജന്യമായി നൽകാൻ കഴിയുന്നത‌്. വിശദവിവരങ്ങൾക്ക്  www.skillparkkerala.in ,  www.asapkerala.gov.in      ഇതു കൂടാതെ വിവിധ വിഷയങ്ങളിൽ ബിരുദ, പിജി യോഗ്യതയുളളവർക്ക‌് അവരവരുടെ പ്രഫഷണൽ മികവ‌് മെച്ചപ്പെടുത്തുന്നതിനുള്ള  ഓൺലൈൻ വെബ‌്സെമിനാറുക (വെബിനാർ) ളും അസാപ‌് ഓൺലൈനിൽ സൗജന്യമായി നൽകുന്നു. രാവിലെ എട്ടുമണിക്കും വൈകീട്ട‌് നാലുമണിക്കുമാണ‌് വിദഗ‌്ധർ പങ്കെടുക്കുന്ന വെബിനാറുകളെന്ന‌് അസാപിന്റെ ആലപ്പുഴയിലെ അഡ‌്വാൻസ‌്ഡ‌് സ‌്കിൽ ഡവലപ‌്മെന്റ‌്സെന്റർ പ്രോഗ്രാം മാനേജർ ദീപ‌്തി ആൻ ജേക്കബ‌് പറഞ്ഞു.  വെബിനാർ പരമ്പരയിലേക്ക‌് ഈ ലിങ്കിലൂടെ  പ്രവേശിക്കാം.  http://skillparkkerala.in/news_and_events/webinars/                             http://asapkerala.gov.in/online-learning-resources/ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർക്കും സാങ്കേതികവിദ്യ അഭിരുചിയുണ്ടെങ്കിൽ പഠിക്കാവുന്ന ഓൺലൈൻ കോഴ‌്സുകളും ഈ ദിവസങ്ങളിൽ സൗജന്യമായി ലഭ്യമാണ‌് .കൂടുതലറിയാൻ ഈ ലിങ്ക‌് കാണുക.   http://asapkerala.gov.in/online-learning-resources/ Read on deshabhimani.com

Related News