ഡിസൈന്‍ ബിരുദാനന്തരബിരുദ പ്രവേശനപരീക്ഷ ജനുവരി 22ന്



ഡിസൈനിങ്ങില്‍ ഉപരിപഠനത്തിനുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷ (സി ഇ ഇ ഡി 2017) ജനുവരി 22ന് നടത്തും.  ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും മൂംബയ്, ഡല്‍ഹി, ഗുവാഹത്തി, കാണ്‍പുര്‍ ഐഐടികളിലും എം ഡെസ്, പി എച്ച് ഡി കോഴ്സുകളില്‍ പ്രവേശനം ഈ പരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിലാണ്. എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ ഡിസൈന്‍/ഇന്റീരിയര്‍ ഡിസൈന്‍ എന്നിവയിലൊന്നില്‍ ബിരുദമാണ് യോഗ്യത. അല്ലെങ്കില്‍ എന്‍ഐഡി/സിഇപിടിയില്‍ നിന്ന് പ്രൊഫഷണല്‍ ഡിപ്ളോമ ഇന്‍ ഡിസൈന്‍ അല്ലെങ്കില്‍ നാലു വര്‍ഷത്തെ ബിഎഫ്എ അല്ലെങ്കില്‍ പഞ്ചവല്‍സര ജിഡിആര്‍ട്ടും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ആര്‍ട്സ്/സയന്‍സ്/കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍ ബിരുദാനന്തര ബിരുദം. അവസാനവര്‍ഷ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ത്രിവത്സര ബിരുദമുള്ളവരെ പരിഗണിക്കില്ല. അപേക്ഷാഫീസ് 2200 രുപ. എസ്സി, എസ്ടി, വികലാഗര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസ് 1100 രൂപ. http://ceed.iitb.ac.in/2017/ വെബ്സൈറ്റിലൂടെ നവംബര്‍ 11വരെ അപേക്ഷിക്കാം.  ഡിസൈന്‍ ബിരുദ പ്രവേശനപരീക്ഷ മുംബയ്, ഗുവഹാത്തി ഐഐടികളിലും ജബര്‍പുര്‍ ഐഐടിഡിഎമ്മിലും ബാച്ചലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്) പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷയക്ക് www.uceed.in  വെബ്സൈറ്റിലൂടെ അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി നവംബര്‍ 11. ബാച്ചലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്) പ്രവേശനത്തിന് 2017 ജനുവരി 22നാണ് അണ്ടര്‍ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഫോര്‍ ഡിസൈന്‍–യുസീഡ് 2017. തിരുവനന്തപുരവും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. ശാസ്ത്രം/കൊമേഴ്സ്/ആര്‍ട്സ്/ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ ഏതിലെങ്കിലും പ്ളസ്ടു പാസായവര്‍ക്കും ഈ വര്‍ഷം അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കുമാണ് പരീക്ഷ എഴുതാന്‍ അര്‍ഹത. 1997 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവര്‍ക്ക് പരീക്ഷ എഴുതാം. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 1992 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാണെങ്കിലും അപേക്ഷിക്കാം. അപേക്ഷാഫീസ് 2000 രൂപ. എസ്സി/എസ്ടിക്കും വനിതകള്‍ക്കും 1000 രൂപ. എന്‍ഐഡി പ്രവേശനപരീക്ഷ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ബാച്ചലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്), മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എംഡെസ്), ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സുകള്‍ക്ക് www.admissions.nid.edu വെബ്സൈറ്റിലൂടെ അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി നവംബര്‍ 28. എന്‍ഐഡിയുടെ അഹമ്മദാബാദ്, ബംഗളൂരു, ഗാന്ധിനഗര്‍ ക്യാമ്പസുകളിലാണ്  എംഡെസ്. അഹമ്മദാബാദ് ക്യാമ്പസിലാണ് ബിഡെസ്.  2017 ജനുവരി എട്ടിനാണ് എന്‍ഐഡി ഡിസൈന്‍ അഭിരുചി പരീക്ഷ. Read on deshabhimani.com

Related News