ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സ് പ്രവേശനം- രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് തുടങ്ങി



തിരുവനന്തപുരം കേരളത്തിലെ 4 ഗവൺമെന്റ് ലോ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2019-‐20 വർഷത്ത ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ ബി കോഴ്സിലേയ്ക്ക് പ്രവേശനത്തിനുള്ള രണ്ടാമത്തെയും അവസാനത്തെയും കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ തിങ്കളാഴ്ച ആരം ഭിച്ചു. - ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് കോളേജുകളിൽ പ്രവേശനം നേടിയിട്ടുള്ള വിദ്യാർഥികൾക്ക് അവരുടെ നിലവിലെ ഹയർ ഓപ്ഷനുകൾ രണ്ടാം ഘട്ട അലോട്ട്മെന്റിൽ പരിഗണിക്കപ്പെടേണ്ടതുണ്ടെങ്കിൽ നിർബന്ധമായും www.cee.kerala.gov.in എന്ന വെബ്സൈ റ്റിലെ വിദ്യാർഥിയുടെ ഹോം പേജിൽ പ്രവേശിച്ച് "confirm' ബട്ടൺ അമർത്തി ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭി ക്കാത്ത വിദ്യാർഥികളും രണ്ടാം ഘട്ട അലോട്ട്മെന്റിേലയ്ക്ക് പരിഗണിക്കപ്പെടണമെന്നുെണ്ടങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തിയിരിക്കണം. ഒാൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് വിദ്യാർഥികൾക്ക് അവരുടെ നിലവിലെ ഹയർ ഓപ്ഷനുകൾ പുന.കമീകരിക്കുന്നതിനും, ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ് പെയ്യുന്നതിനും പുതുതായി ഉൾപ്പെടുത്തിയ കോളജിലേയ്ക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും 25ന്‌ ഉച്ചയ്ക്ക് 1 മണി വരെ www.co.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ഉണ്ട്‌. നിശ്ചിത സമയത്തിനുളളിൽ ഒാൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്ത വിദ്യാർഥികളെ ഈ അലോട്ട്മെന്റിനായി പരിഗണിക്കില്ല. എന്നാൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്ത വിദ്യാർഥികൾക്ക് ഒന്നാം ഘട്ടത്തിൽ പ്രാവശനം ലഭിച്ചിട്ടുണ്ടെങ്കിൽ അത് നിലനിർത്തുന്നതായിരിക്കും. - പ്രത്യേക ശ്രദ്ധയ്ക്ക് 1, രണ്ടാംഘട്ട അലോട്ട്മെന്റിനെ തുടർന്ന് നിർദ്ദിഷ്ട തീയതികളിൽ കോളേജുകളിൽ ഹാജരായി അഡ്മിഷൻ നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും ഹയർ ഒാപ്ഷനുകളും റദ്ദാകും. തുടർന്ന് ഓൺലൈൻ അലോട്ട്മെന്റുകൾ ഉണ്ടെങ്കിൽ ഇവർ പരിഗണിക്കുന്നതല്ല. a. രണ്ടാം ഘട്ട അലോട്ട്മെന്റിൽ ഹയർ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് മാറ്റം ലഭിക്കുന്ന വരുടെ ഒന്നാം ഘട്ടത്തിൽ ലഭിച്ചിട്ടുള്ള പ്രവേശനം സ്വാഭാവികമായും നഷ്ടപ്പെടുന്നതിനാൽ നിലവിൽ പ്രവേശനം നേടിയിരിക്കുന്ന കോളേജിൽ നിന്നും ടിസിയും അനുബന്ധ രേഖകളും കോളേജിൽ പ്രവേശനം നേടിയ സമയത്ത് അടച്ച തുകയും തിരികെ വാങ്ങി പുതിയ കോട്ടിൽ നിർദ്ദിഷ്ട തീയതികളിൽ തന്നെ പ്രവേശനം നേടേണ്ടതാണ്.ഹെൽപ്പ് ലൈൻ നമ്പരുകൾ: 0471 2339101, 2339102, 2339103, 2339104, 2332123 Read on deshabhimani.com

Related News