എൻജിനിയറിങ്‌: പ്രവേശനം ഇന്നുകൂടി



തിരുവനന്തപുരം സംസ്ഥാനത്ത്‌ ‌അനുഭവപ്പെടുന്ന പ്രതികൂല കാലാവസ്ഥയെ തുടർന്ന്‌ ‌എൻജിനിയറിങ്‌, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനസമയം നീട്ടി. വെള്ളിയാഴ്ച പകൽ മൂന്നുവരെ പ്രവേശനം നേടാമെന്ന്‌ പ്രവേശന കമീഷണർ അറിയിച്ചു. സർക്കാർ, എയ്ഡഡ് കോളേജുകളിലും പാപ്പനംകോട്‌ ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്‌, തൊടുപുഴ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനിയറിങ്‌, തേഞ്ഞിപ്പലം കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനിയറിങ്‌ ആൻഡ്‌ ടെക്നോളജി എന്നീ കോളേജുകളിൽ ഓൺലൈൻ തത്സമയ പ്രവേശനം ലഭിച്ചവർക്കാണ്‌ സമയം നീട്ടിനൽകിയത്‌. വയനാട് എൻജിനിയറിങ്‌ കോളേജിൽ പ്രവേശനം ലഭിച്ചവർ കോഴിക്കോട്‌ സർക്കാർ എൻജിനിയറിങ്‌ കോളേജിലെത്തി പ്രവേശനം നേടണം. വ്യാഴാഴ്ചയായിരുന്നു പ്രവേശനം നേടാനുള്ള അവസാന തീയതി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ അനുഭവപ്പെടുന്ന പ്രതികൂല കാലാവസ്ഥയെ തുടർന്ന്‌ വെള്ളിയാഴ്ച വൈകിട്ടുവരെ ദീർഘിപ്പിക്കുകയായിരുന്നു. ഫോൺ: 0471 2339101, 2339102, 2339103, 2339104, 2332123. Read on deshabhimani.com

Related News