പൊതുവിദ്യാഭ്യാസ വകുപ്പ്‌ മാതൃകാ നീറ്റ് പരീക്ഷ സംഘടിപ്പിക്കും; സൗജന്യമായി പരീക്ഷയെഴുതാം



തിരുവനന്തപുരം മെഡിക്കൽ എൻട്രൻസ് പരിശീലനപദ്ധതി സംഘടിപ്പിക്കാനൊരുങ്ങി പൊതുവിദ്യാഭ്യാസവകുപ്പ്. ആദ്യഘട്ടമായി മാതൃകാ നീറ്റ് പരീക്ഷ നടത്തും. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും മാതൃകാ പരീക്ഷയിൽ സൗജന്യമായി പങ്കെടുക്കാം. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, കരിയർ ഗൈഡൻസ് സെല്ലുകളും ഈസി എൻട്രൻസ് പ്ലസുമായി സഹകരിച്ച്‌  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയാണ് (എസ്ഐഇടി) പദ്ധതി നടപ്പാക്കുന്നത്. മാതൃകാപരീക്ഷയ്‌ക്കായുള്ള രജിസ്ട്രേഷൻ അഞ്ചുമുതൽ എട്ടുവരെ www.sietkerala.gov.in  വെബ്സൈറ്റിൽ നടത്താം. ഒമ്പതിനു പകൽ രണ്ടു മുതൽ അഞ്ചുവരെയാണ് പരീക്ഷ. പരീക്ഷയിൽ മികച്ച വിജയം നേടുന്നവർക്ക് സമ്മാനങ്ങൾ നൽകും. മന്ത്രി സി രവീന്ദ്രനാഥ്  പരീക്ഷാ രജിസ്ട്രേഷൻ ഉദ്ഘാടനംചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, എസ്ഐഇടി ഡയറക്ടർ ബി അബുരാജ്, ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ. പി പി പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News