എംജി സര്‍വകലാശാല പി ജി രണ്ടാം അലോട്ട്മെന്റ് പ്രവേശനം ഇന്ന്



കോട്ടയം >  എം ജി സര്‍വകലാശാല ഏകജാലകം വഴി 2017ല്‍ പി ജി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഓണ്‍ ലൈനായി  ഫീസടച്ച് അലോട്ട് മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ടുമായി ചൊവ്വാഴ്ച വൈകിട്ട് നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ യോഗ്യത തെളി യി ക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം എത്തണം.  ഫീസ് ഒടുക്കാത്തവരുടേയും ഫീസൊടുക്കിയശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. കോളേജുകളില്‍ പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ പ്രവേശനത്തിനു ശേഷം കണ്‍ഫര്‍മേഷന്‍ സ്ളിപ് വാങ്ങി പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. Read on deshabhimani.com

Related News