കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് അപേക്ഷാ തീയതി 22 വരെ നീട്ടി



തിരുവനന്തപുരം രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളിലെ 2022–23 യുജി പ്രവേശനത്തിനുള്ള പൊതുപരീക്ഷയ്ക്ക് (CUET 2022) അപേക്ഷിക്കാനുള്ള തീയതി 22 വരെ നീട്ടി. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർ  cuet.samarth.ac.in  വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.  22ന് രാത്രി 11.50 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. തിരുത്തൽ വിൻഡോ  25 മുതൽ   31 വരെ ലഭ്യമാകും. നേരത്തേ മെയ്‌ ആറുവരെയായിരുന്നു അപേക്ഷാ സമയം അനുവദിച്ചിരുന്നത്‌. കേരളത്തിലെ എല്ലാ ജില്ലയിലുമുൾപ്പെടെ ഇന്ത്യയിൽ 547 പരീക്ഷാകേന്ദ്രം. കൂടാതെ ദുബായ്, ഷാർജ, ബഹ്‌റൈൻ, ദോഹ, കുവൈത്ത്, മസ്കത്ത്, റിയാദ്, സിംഗപ്പുർ, കൊളംബോ, ജക്കാർത്ത, കഠ്മണ്ഡു, കെഎൽ, ലാഗോസ്/അബുജ എന്നീ വിദേശ കേന്ദ്രങ്ങളുമുണ്ട്. ജൂലായിൽ കംപ്യൂട്ടർ ഉപയോഗിച്ച്‌ സംഘടിപ്പിക്കുന്ന ടെസ്റ്റിന് വിവിധ ദിവസങ്ങളിൽ രാവിലെയും ഉച്ചകഴിഞ്ഞും 2 സ്ലോട്ടുകൾ വീതം ഏർപ്പെടുത്തുമെന്നാണ്‌ നാഷണൽ  ടെസ്‌റ്റിങ്‌ ഏജൻസിയുടെ അറിയിപ്പ്‌. അപേക്ഷാ സമയപരിധിക്കൊപ്പം അപേക്ഷാ ഫീസ് അടയ്‌ക്കാനുള്ള അവസാന തീയതിയും നീട്ടി. അപേക്ഷകർക്ക്  22ന് രാത്രി 11.50 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. തിരുത്തൽ വിൻഡോ  25 മുതൽ  31 വരെ ലഭ്യമാകും. ഹെൽപ്‌ലൈൻ: 011-40759000; cuet-ug@nta.ac.in. വെബ് : www.nta.ac.in / cuet.samarth.ac.in Read on deshabhimani.com

Related News