പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: 
ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ്



തിരുവനന്തപുരം സംസ്ഥാനത്ത്‌ 2022-–-23 അധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.   www.polyadmission.org എന്ന പോർട്ടലിൽ ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്‌മെന്റും പരിശോധിക്കാം. ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും 27ന്‌ വൈകിട്ട് അഞ്ചുവരെ സമയമുണ്ടായിരിക്കും ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റു സംശയ നിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./എയ്‌ഡഡ് പോളിടെക്‌നിക്കിലെ ഹെൽപ്പ്‌ ഡെസ്‌കുമായി ബന്ധപ്പെടണം. Read on deshabhimani.com

Related News