ക്ളാറ്റ് പരിശീലനം



തിരുവനന്തപുരം > പഞ്ചാബിലെ രാജീവ്ഗാന്ധി ദേശീയ നിയമസര്‍വകലാശാലയുടെ നേതൃത്വത്തില്‍ മെയ് എട്ടിന് ഇന്ത്യയില്‍ വിവിധ കേന്ദ്രങ്ങളില്‍വച്ച് നടത്തുന്ന ദേശീയ നിയമ സര്‍വലകശാലകളിലെ ഓണ്‍ലൈന്‍ എല്‍എല്‍ബി പ്രവേശനപരീക്ഷയ്ക്കുള്ള പരിശീലനം തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ കരിയര്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ ഫെബ്രുവരി ഏഴുമുതല്‍ ആരംഭിക്കും. എല്ലാ ഞായറാഴ്ചയും രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ളാസ്. പ്ളസ്ടു പരീക്ഷയെഴുതിയിട്ടുള്ളവര്‍ക്കും പാസായവര്‍ക്കും ഈ പരിശീലനപരിപാടിയില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ അപേക്ഷ അയക്കാനുള്ള അവസാനതീയതി മാര്‍ച്ച് 31. അപേക്ഷ അയക്കേണ്ട വെബ്സൈറ്റ് www.clat.ac.inകൂടുതല്‍ വിവരങ്ങള്‍ക്ക് 0471– 2468958, 9847057333 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. Read on deshabhimani.com

Related News