കേന്ദ്രസർവകലാശാല പൊതുപരീക്ഷയ്ക്ക്‌ 13 കേന്ദ്രം



കാസർകോട്‌ കേന്ദ്ര സർവകലാശാല പ്രവേശനപരീക്ഷക്ക്‌ സംസ്ഥാനത്ത്‌ 13 കേന്ദ്രങ്ങൾ.  സർവകലാശാല സ്ഥിതിചെയ്യുന്ന കാസർകോട്ടും വയനാട്‌, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളില്ല.   രാജ്യത്തെ പന്ത്രണ്ട്‌ സർവകലാശാലകളിലേക്കുള്ള ഇന്റഗ്രേറ്റഡ്‌  ബിരുദം, ബിരുദാനന്തരബിരുദം, എംഫിൽ കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശനപരീക്ഷ (കുസാറ്റ്‌) സെപ്‌തംബർ 15, 16, 23, 24 തീയതികളിലാണ്‌. തിരുവനന്തപുരം, കൊല്ലം,  ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം,  അങ്കമാലി, മൂവാറ്റുപുഴ, തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌,  കണ്ണൂർ  എന്നിങ്ങനെയാണ്‌ കേന്ദ്രങ്ങൾ. കഴിഞ്ഞ വർഷം കാസർകോട്‌ രണ്ടും വയനാട്‌ ഒരു കേന്ദ്രവുമുണ്ടായിരുന്നു.  പഞ്ചാബ്‌  കേന്ദ്ര സർവകലാശാലയാണ്‌ ഇത്തവണ  പൊതുപരീക്ഷ നടത്തുന്നത്‌. നാഷണൽ ടെസ്‌റ്റിങ് ഏജൻസിക്കാണ്‌ നടത്തിപ്പ്‌ ചുമതല . അവർ പുറംകരാർ നൽകിയപ്പോൾ  നിർദേശിച്ച മാനദണ്ഡമനുസരിച്ച്‌ പരീക്ഷ നടത്താൻ സംവിധാനമുള്ള സ്ഥാപനങ്ങൾ  കാസർകോട്ടില്ലെന്നു പറഞ്ഞാണ്‌  ഒഴിവാക്കിയത്‌.    കാസർകോട്‌ കഴിഞ്ഞ വർഷം  അയ്യായിരത്തിലധികം  വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നു.  പെരിയയിലെ സർവകലാശാലയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചാൽ സൗകര്യം ഒരുക്കാമെന്ന്‌ കാസർകോട്ടെ  സർവകലാശാല അധികൃതർ അറിയിച്ചിരുന്നു. Read on deshabhimani.com

Related News