പ്ലസ‌് വൺ: 80,016 സീറ്റിൽ അലോട്ടുമെന്റ‌് ഇന്ന‌് ; ക്ലാസുകൾ 21ന‌് തുടങ്ങും



തിരുവനന്തപുരം> പ്ലസ‌് വൺ  രണ്ടാം മുഖ്യ അലോട്ട‌്മെന്റ‌് തിങ്കളാഴ‌്ച ഉച്ചയോടെ നടത്തും. 80,016 സീറ്റിലേക്കാണ‌് രണ്ടാം അലോട്ട‌്മെന്റ‌് നടത്തുക. 2,38,033 സീറ്റിലേക്ക‌് നടന്ന ഒന്നാം അലോട്ട‌്മെന്റിൽ 1,17,107 സീറ്റിൽ കുട്ടികൾ സ്ഥിരപ്രവേശനം നേടി. 92,406 പേർ ഹയർ ഓപ‌്ഷൻ സാധ്യതകൾ തേടി താൽക്കാലിക പ്രവേശനവും നേടിയിട്ടുണ്ട‌്. ഒന്നാം ഘട്ടത്തിൽ പ്രവേശനത്തിന‌് അർഹതയുള്ളവരിൽ 28,520 പേർ പ്രവേശനം നേടിയിട്ടില്ല. ഇവരെ രണ്ടാം ഘട്ട അലോട്ട‌്മെന്റിൽനിന്ന‌് ഒഴിവാക്കും. ഒന്നാം ഘട്ടത്തിൽ അലോട്ടുചെയ‌്ത സീറ്റിൽ 51,496 സീറ്റ‌് വിവിധ കോമ്പിനേഷനുകളിലായി ഒഴിഞ്ഞുകിടക്കുകയാണ‌്. ഇവയിലേക്ക‌് ഉൾപ്പെടെയാണ‌് രണ്ടാം ഘട്ട അലോട്ട‌്മെന്റ‌്. രണ്ടാംഘട്ട അലോട്ട‌്മെന്റിൽ പ്രവേശനം ലഭിക്കുന്നവർ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അതത‌് സ‌്കൂളിൽ പ്രവേശനം നേടണം. സംസ്ഥാനത്ത‌് പ്ലസ‌് വൺ ക്ലാസുകൾ 21ന‌് ആരംഭിക്കും. തുടർന്ന‌് സ‌്കൂൾ കോമ്പിനേഷൻ ട്രാൻസ‌്ഫറുകൾ അനുവദിക്കും. പിന്നീട‌് സീറ്റുകൾ ഒഴിവ‌് വരുന്ന മുറയ‌്ക്ക‌് സപ്ലിമെന്ററി അലോട്ട‌്മെന്റുകൾ നടത്തുമെന്ന‌് ഹയർ സെക്കൻഡറി അക്കാദമിക‌് ജോയിന്റ‌് ഡയറക്ടർ ഡോ. പി പി പ്രകാശൻ അറിയിച്ചു. Read on deshabhimani.com

Related News